ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും തരുണ്‍ മൂര്‍ത്തി ചിത്രവും. ഇരു സിനിമകളെക്കുറിച്ചും വമ്പന്‍ അപ്‌ഡേറ്റാണ് ഇപ്പോള്‍ എത്തുന്നത്. കഴിഞ്ഞ മാസമായിരുന്നു എമ്പുരാന്റെ യുഎസ് ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ചെന്നൈയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കേണ്ടത്. ഇതില്‍ ചെന്നൈ ഷെഡ്യൂളില്‍ ഏപ്രില്‍ 8 ന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയോളമായിരിക്കും താരം ചെന്നൈ ഷെഡ്യൂളിന്റെ ഭാഗമാവുക.
തുടര്‍ന്ന് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 10 ന് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ ചിത്രീകരണത്തിന് രണ്ട്-രണ്ടര മാസം ആവശ്യമായി വരുമെന്നാണ് ഈയടുത്ത് ഒരു അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയത്. എല്‍ 360 എന്ന് പേരിട്ടിരിക്കുന്ന സിനിമ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റും പ്രമുഖ ദിനപത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകള്‍ എഴുതുന്ന എഴുത്തുകാരനുമാണ് കെ ആര്‍ സുനില്‍.
മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.