CMDRF

കോയമ്പത്തൂരില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ്; ആഗസ്റ്റ് 10 മുതല്‍

കോയമ്പത്തൂരില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ്; ആഗസ്റ്റ് 10 മുതല്‍
കോയമ്പത്തൂരില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ്; ആഗസ്റ്റ് 10 മുതല്‍

അബുദബി: കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദബിയിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ. ആഗസ്റ്റ് 10 മുതലാണ് സര്‍വീസ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ നടത്താനാണ് എയര്‍ലൈന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് ഇന്‍ഡിഗോയുടെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് കൂടിയായിരിക്കും ഇത്. ഇന്‍ഡിഗോ വെബ്സൈറ്റിന്റെ ബുക്കിംഗ് പേജ് അനുസരിച്ച്, അബുദാബിയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനം (6E 1498) അബുദബിയില്‍ നിന്ന് 00.40 മണിക്കൂറിന് പുറപ്പെട്ട് 06.25 മണിക്കൂറിന് കോയമ്പത്തൂരിലെത്തും.

Top