മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുതെന്ന് പറഞ്ഞ ഗായകൻ ദില്‍ജിത്തിന് തെലുങ്കാന സര്‍ക്കാര്‍ നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി താരം. രാജ്യത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ മദ്യത്തെ കുറിച്ചുള്ള പാട്ടുകള്‍ പാടുന്നത് അവസാനിപ്പിക്കാമെന്ന് താരം പറഞ്ഞു. ദില്‍ ലുമിനാട്ടി എന്ന ഗായകന്റെ ഇന്ത്യ ടൂറിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചത്. ലൈവിൽ ഇത്തരം പാട്ടുകൾ പാടുന്നത് നിർത്തണമെന്നും നേരത്തെ ഇത്തരം ഗാനങ്ങൾ അവതരിപ്പിച്ചിരുന്നുവെന്നും നോട്ടീസിൽ പരാമർശിച്ചിരുന്നു.
ഇതേ തുടർന്ന് മദ്യം, മദ്യശാല എന്നീ വാക്കുകള്‍ക്ക് പകരമായി നാരങ്ങവെള്ളം, ഫൈവ് സ്റ്റാര്‍ എന്നുമാണ് താരം ഗാനത്തില്‍ ഉപയോഗിച്ചത്. തുടര്‍ന്ന് ഞായറാഴ്ച നടന്ന അഹമ്മദാബാദ് ഷോയില്‍ വെയ്ച്ചാണ് നിയന്ത്രണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. ‘സന്തോഷ വാര്‍ത്തയുണ്ട്. ഇന്ന് എനിക്ക് നോട്ടീസ് ഒന്നും ലഭിച്ചില്ല. അതിലും സന്തോഷകരമായ വാര്‍ത്ത എന്തെന്നാല്‍ ഞാന്‍ ഇന്ന് മദ്യത്തേക്കുറിച്ച് ഒറ്റ പാട്ട് പാടാന്‍ പോകുന്നില്ല. എന്താണെന്ന് ചോദിക്കൂ. ഗുജറാത്ത് ഒരു ഡ്രൈ സംസ്ഥാനമാണ്.’- ദില്‍ജിത്ത് പറഞ്ഞു.
Also Read: ഡൽഹി മുന്‍ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയില്‍
‘നമുക്കൊരു കാര്യം ചെയ്യാം നമുക്കൊരു മുന്നേറ്റം നടത്താം. സംസ്ഥാനങ്ങളെല്ലാം മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ അടുത്ത ദിവസം ഞാന്‍ മദ്യത്തേക്കുറിച്ച് പാടുന്നത് അവസാനിപ്പിക്കും. ഞാന്‍ പ്രതിജ്ഞ എടുക്കുകയാണ്. ഇത് സാധ്യമാകുമോ? മദ്യം വരുമാനത്തിന്റെ വലിയ ഭാഗമാകുമ്പോള്‍. കോവിഡ് കാലത്ത് മദ്യശാലകള്‍ ഒഴികെ എല്ലാം അടച്ചുപൂട്ടി. നിങ്ങള്‍ക്ക് ചെറുപ്പക്കാരെ പറ്റിക്കാനാവില്ല.’- ഗായകന്‍ കൂട്ടിച്ചേര്‍ത്തു.
എന്നോട് കളിക്കാന്‍ നില്‍ക്കരുത്. എന്റെ പാട്ടുകള്‍ പാടിയിട്ട് ഞാന്‍ അങ്ങ് പോകും. നിങ്ങള്‍ എന്തിനാണ് എന്നോട് പ്രശ്‌നത്തിനു വരുന്നത്. ഞാന്‍ നിരവധി ഭക്തി ഗാനങ്ങളാണ് പാടിയിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ട് ഭക്തി ഗാനങ്ങള്‍ ഞാന്‍ പുറത്തിറക്കി. എന്നിട്ടും അതേക്കുറിച്ച് ആരും പറയാത്തത് എന്താണെന്നും താരം ചോദിച്ചു.