CMDRF

ദേശീയ ക്രൈം മാപ്പിൽ ഫസ്റ്റ്! മോഷ്ടാക്കളുടെ ഏരിയയായി മൂന്ന് ഗ്രാമങ്ങൾ

ഈ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾക്കെതിരെ ഏകദേശം 1,000 -1,200 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രദേശത്തെ പോലീസ് തന്നെ പറയുന്നു.

ദേശീയ ക്രൈം മാപ്പിൽ ഫസ്റ്റ്! മോഷ്ടാക്കളുടെ ഏരിയയായി മൂന്ന്  ഗ്രാമങ്ങൾ
ദേശീയ ക്രൈം മാപ്പിൽ ഫസ്റ്റ്! മോഷ്ടാക്കളുടെ ഏരിയയായി മൂന്ന്  ഗ്രാമങ്ങൾ

യ്പൂരിലെ ഒരു ആഡംബര ഹോട്ടൽ, അവിടെ നടന്ന ഒരു വിവാഹ ചടങ്ങിനിടയിൽ 1.45 കോടി രൂപ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച പതിനാറുകാരൻ പിടിയിലായത് അടുത്തിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പേരു കേട്ട മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളും ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ ദേശീയ ക്രൈം മാപ്പിൽ ഇടം നേടി ഈ ഗ്രാമങ്ങൾ വീണ്ടും വാർത്തകളിൽ കുപ്രസിദ്ധിയാർജ്ജിക്കുകയാണ്.

Also Read: ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ; ബിടെക് വിദ്യാർത്ഥി പിടിയിൽ

അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തികളെ പാർപ്പിച്ചിരിക്കുന്നതായി പറയപ്പെടുന്ന കാഡിയ സാൻസി, ഗുൽഖേഡി, ഹൽഖേഡി എന്നീ ഗ്രാമങ്ങളാണ് നിലവിൽ കുറ്റകൃത്യങ്ങളാൽ കുപ്രസിദ്ധിയാർജിച്ച മൂന്ന് ഇന്ത്യൻ ഗ്രാമങ്ങൾ. എന്നാൽ, ഈ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾക്കെതിരെ ഏകദേശം 1,000 -1,200 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രദേശത്തെ പോലീസ് തന്നെ പറയുന്നു. ഏകദേശം 5,000 ജനസംഖ്യയുള്ള കാഡിയ സാൻസിയാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രം.

നിയമങ്ങൾ ഭയക്കുന്ന കഡിയ സാൻസി

FIVE MEMBERS OF INTER-STATE GANG ARRESTED FOR THEFT AT PRAYAGRAJ HOTEL

കുപ്രസിദ്ധിയാർജ്ജിച്ച കഡിയ സാൻസിയിൽ നിന്നുള്ള വ്യക്തികൾ മധ്യപ്രദേശിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് നിലവിൽ രാജ്ഗഡ് പോലീസ് സൂപ്രണ്ട് (എസ്പി) ആദിത്യ മിശ്ര പറയുന്നത്. എന്നാൽ, ഈ ഗ്രാമങ്ങളിൽ നിന്ന് സംശയിക്കുന്നവരെ പിടികൂടുന്നതിൽ പ്രാദേശിക അധികാരികൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Also Read: ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവം; കണ്‍സള്‍ട്ടന്റ് അറസ്റ്റില്‍

ഓഗസ്റ്റ് 10 ന്, പ്രാദേശിക പോലീസിന്‍റെ സുരക്ഷയിൽ എത്തിയ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഒരു പോലീസ് സംഘം, സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഗുൽഖേഡിയിൽ ആക്രമിക്കപ്പെട്ടിരുന്നതും ഏറെ വാര്‍ത്താ പ്രധാന്യം നേടിയ സംഭവമാണ്.

മോഷണകല പഠിപ്പിക്കാൻ സ്ഥലങ്ങളും!

THE LONE GOVERNMENT PRIMARY SCHOOL IN GULKHEDI VILLAGE.

അതേസമയം ഇവിടെ പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമാണെന്നും പോലീസ് പറയുന്നു. ഇതിനിടെ ഈ ഗ്രാമങ്ങളില്‍ ‘മോഷണകല’ പഠിപ്പിക്കുന്ന സ്ഥലങ്ങളുണ്ടെന്ന വാർത്തയും വ്യാപകമായി പ്രചരിച്ചു.

Also Read: ഭർതൃവീട്ടിൽ 22 കാരി നവവധുവിന്‍റെ മരണം, ദുരൂഹതയെന്ന് കുടുംബം

എന്നാൽ, മറ്റു സ്ഥലങ്ങളിൽ നിന്നും ഈ ഗ്രാമങ്ങളിലേക്ക് ആളുകൾ മോഷണം പഠിക്കാൻ എത്തുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് കാര്യമായി തനിക്ക് ഒന്നും അറിയില്ലെന്നും അത്തരം കാര്യങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എസ് പി ആദിത്യ മിശ്ര കൂട്ടിച്ചേര്‍ക്കുന്നു.

Top