‘വിറച്ചിട്ട് കയ്യും കാലും വിറയ്ക്കുന്നു’, ആദ്യമായിട്ടാണ് സാർ; ബമ്പർ ടിക്കറ്റ് വിറ്റ ഏജന്റ്‌

‘വിറച്ചിട്ട് കയ്യും കാലും വിറയ്ക്കുന്നു’, ആദ്യമായിട്ടാണ് സാർ; ബമ്പർ ടിക്കറ്റ് വിറ്റ ഏജന്റ്‌
‘വിറച്ചിട്ട് കയ്യും കാലും വിറയ്ക്കുന്നു’, ആദ്യമായിട്ടാണ് സാർ; ബമ്പർ ടിക്കറ്റ് വിറ്റ ഏജന്റ്‌

വയനാട്: ആദ്യമായിട്ടാണ്, ‘വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല സാർ.. ഇതായിരുന്നു ഒന്നാം സമ്മാനം വിറ്റ സുൽത്താൻ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാ​ഗരാജിന്റെ ആദ്യ പ്രതികരണം. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വലിയ സന്തോഷമായെന്നും, ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാ​ഗരാജ് പറഞ്ഞു.

ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റത്. എവിടെനിന്നുള്ളയാളാണ് എന്നറിയില്ല. ഉദുമൽപേട്ട, ​ഗൂഡല്ലൂർ, മൈസൂർ, ബെം​ഗളൂരു എന്നിവിടങ്ങളിൽനിന്നുള്ളവരെല്ലാം വരുന്ന സ്ഥലമാണ് സുൽത്താൻ ബത്തേരി. രണ്ടുമാസം മുൻപ് വിൻ വിൻ ലോട്ടറിയിലൂടെ 77 ലക്ഷം സമ്മാനം അടിച്ചിരുന്നു. പതിനഞ്ച് വർഷമായി ലോട്ടറി വില്പന തുടങ്ങിയിട്ട്. അതിൽ അ‍ഞ്ചുവർഷം മുൻപാണ് കടയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Also Read: 75000 രൂപ കൈക്കൂലി: ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു

മൈസൂര്‍ ജില്ലയില്‍ ഉള്‍സഗള്ളി എന്ന ഗ്രാമത്തിലാണ് എന്‍റെ വീട്. കൂലിപ്പണിക്കായി കേരളത്തില്‍ വന്നതാണ്. ഇപ്പോള്‍ 15 വര്‍ഷമായി. ഈ വർഷത്തിൽ 10 വർഷം നിരവധി ലോട്ടറി കടകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു ജോലി ചെയ്തത്. ശേഷം സുൽത്താൻ ബത്തേരിയിലെ ബസ് സ്റ്റാന്‍റില്‍ കാല് വയ്യാത്ത ഒരാൾക്കൊപ്പം ലോട്ടറി വിറ്റു. അഞ്ച് വർഷം ആയതേ ഉള്ളൂ സ്വന്തമായി ഷോപ്പ് തുടങ്ങിയിട്ട്. സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് ഷോപ്പ്. നാ​ഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നതെന്നും നാ​ഗരാജ് പറഞ്ഞു.

ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പർ. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. നുമാണ് കേരളത്തിലുള്ളത്. നാട്ടിൽ അച്ഛനും അമ്മയും ചേട്ടനും ഉണ്ടെന്ന് നാ​ഗരാജ് പറഞ്ഞു. അതേസമയം, സമ്മാനത്തുകയില്‍ നിന്നും 2.5 കോടി രൂപയാണ് ഏജന്‍റായി നാരഗാജിന് ലഭിക്കുക.

Top