തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന്

85 ഏക്കറിലെ പടുകൂറ്റന്‍ സമ്മേളന നഗരിയില്‍ 110 അടി ഉയരത്തിലുള്ള കൊടിമരത്തില്‍ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തുക.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന്
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന്

ചെന്നൈ: നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഇന്ന്. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ ഇന്ന് വൈകിട്ട് 4ന് നടക്കും. 85 ഏക്കറിലെ പടുകൂറ്റന്‍ സമ്മേളന നഗരിയില്‍ 110 അടി ഉയരത്തിലുള്ള കൊടിമരത്തില്‍ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തുക. 600 മീറ്റര്‍ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും. 5000 പൊലീസുകാരാണു സുരക്ഷയ്ക്ക്. വിജയിനും മറ്റു വിശിഷ്ടാതിഥികള്‍ക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്.

Read Also:എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്സലോണ

അരലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ തയാറാക്കി. മറ്റുള്ളവര്‍ക്കായി കൂറ്റന്‍ വിഡിയോ വാളുകളുമുണ്ട്. തമിഴ്‌നാടിനു പുറമേ കേരളം, ആന്ധ്ര, കര്‍ണാടക ആരാധകരും സമ്മേളനത്തിനെത്തും. അടുത്ത മേഖലകളിലെ നാല്‍പ്പതിലധികം ഹോട്ടലുകളില്‍ 20 ദിവസം മുന്‍പു തന്നെ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നു. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്നു പാര്‍ട്ടി അറിയിച്ചു.

Top