അഷ്ടമുടി കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി

സംഭവത്തിൽ ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി.

അഷ്ടമുടി കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി
അഷ്ടമുടി കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി

കൊല്ലം: അഷ്ടമുടി കായലിലെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഇന്ന് രാവിലെയോടെ വലിയ തോതിൽ ചത്ത് പൊങ്ങുകയായിരുന്നു. സംഭവത്തിൽ ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി.

ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകൾ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. പലരും കെമിക്കൽ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലിൽ മീൻ ചത്ത് പൊങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

Top