CMDRF

തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു
തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്. സെബാസ്റ്റ്യനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു . രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം ഉണ്ടായത്. തിരയടിച്ച് വള്ളം മറിയുകയായിരുന്നു.

അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. അവരിൽ നാലുപേർ നീന്തിക്കയറി രക്ഷപ്പെട്ടു. സെബാസ്റ്റ്യനെ തിരച്ചുഴിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. മത്സ്യതൊഴിലാളികൾ തെരച്ചിൽ ആരംഭിച്ചു. കോസ്റ്റൽ പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് പെരുമാതുറ സ്വദേശിയുടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു.

Top