CMDRF

കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്

കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്

കോഴിക്കോട്: പാചകം ചെയ്യുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടിയില്‍ നിന്നും 29 നോട്ടിക്കല്‍ അകലെ കടലില്‍ വെച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജോസ്(30), ഷാബു(47), കുമാര്‍ (47) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടില്‍ ഇവരെ കരയിലെത്തിച്ചു. മത്സ്യത്തൊഴിലാളികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top