ട്രോളിങ് നിരോധനം ലംഘിച്ച് മീന്‍പിടുത്തം: വള്ളങ്ങള്‍ പിടികൂടി ഫിഷറീസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

ട്രോളിങ് നിരോധനം ലംഘിച്ച് മീന്‍പിടുത്തം: വള്ളങ്ങള്‍ പിടികൂടി ഫിഷറീസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്
ട്രോളിങ് നിരോധനം ലംഘിച്ച് മീന്‍പിടുത്തം: വള്ളങ്ങള്‍ പിടികൂടി ഫിഷറീസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

കൊല്ലം: ട്രോളിങ് നിരോധനം ലംഘിച്ച് മീന്‍പിടുത്തം. ചെറുമത്സ്യങ്ങളെ പിടികൂടിയ വള്ളങ്ങള്‍ ഫിഷറീസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ചൊവ്വാഴ്ച രാവിലെ മുതലപ്പൊഴി പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് വള്ളങ്ങള്‍ ഫിഷറീസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്. അഞ്ച് തൊഴിലാളികളായിരുന്നു വള്ളങ്ങളിലുണ്ടായിരുന്നത്. പരിശോധനയില്‍ 10 സെന്റീമീറ്ററിന് താഴെയുള്ള രണ്ട് ബോക്‌സ് കൊഴിയാള മത്സ്യങ്ങള്‍, 25 എച്ച്പി 4 എഞ്ചിനുകള്‍, 4 തെര്‍മ്മോക്കോള്‍ (പൊന്ത്), 9 ലൈറ്റുകള്‍, 5 ബാറ്ററികള്‍ എന്നിവ പിടിച്ചെടുത്തു.

വര്‍ക്കല ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. ചിറയിന്‍കീഴ് അസിസ്റ്റന്റ് ഫിഷറിസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷ്ണു, കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരായ അമൃത് ലാല്‍, ജോബിന്‍ പോള്‍, റോബിന്‍സണ്‍, ഷിബു, ജസ്റ്റിന്‍, കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Top