കോയമ്പത്തൂർ: തൃശൂരിൽ എ.ടി.എമ്മുകളിൽ കവർച്ച നടത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് റിമാൻഡ്. ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇക്റം, പൽവാൽ സ്വദേശികളായ മുബാറക് , സാബിർഖാൻ, സൗക്കിൻ, ഇർഫാൻ എന്നിവരെ കുമരപാളയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും സേലം സെൻട്രൽ ജയിലിൽ നിന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു. മറ്റൊരു പ്രതി ഹരിയാന ബിസ്രു സ്വദേശി കെ. മുഹമ്മദ് ആസർ അലി കാലിന് വെടിയേറ്റ് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലായി.
പ്രതിയായ ഹരിയാന പൽവാൽ ജില്ലയിലെ അന്ത്രോല സ്വദേശി എച്ച്. ജുമാൻ എന്ന ജുമാന്ദീൻ (37) പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ കുമരപാളയം പൊലീസ് ഇൻസ്പെക്ടർ തവമണി, സബ് ഇൻസ്പെക്ടർ രഞ്ജിത്ത്കുമാർ എന്നിവർ നാമക്കൽ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്.
Also Read: ഷവർമയെച്ചൊല്ലി യുവതിയെ മർദ്ദിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
വെസ്റ്റ് സോൺ ഐ.ജി സെന്തിൽകുമാർ ഇവരെ സന്ദർശിച്ചു. പൊലീസ് ഡയറക്ടർ ജനറൽ ശങ്കർജിവാൾ തിങ്കളാഴ്ച നാമക്കൽ സന്ദർശിക്കും. പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ മുൻ ഡി.ജിപി സി. ശൈലേന്ദ്രബാബുവിനെ അഭിനന്ദിക്കുകയും കൊല്ലപ്പെട്ട പ്രതി ജുമാന്ദീന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.