തിരുവനന്തപുരം: 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടിയ അഞ്ച് മലയാളി കായികതാരങ്ങള്‍ക്ക് അസിസ്റ്റന്റ് സ്‌പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ (AEO) തസ്തികയ്ക്ക് സമാനമായി അസിസ്റ്റന്റ് സ്‌പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവും അനുവദിക്കും. പി യു ചിത്ര, വി കെ വിസ്മയ, കുഞ്ഞുമുഹമ്മദ്, വി നീന, മുഹമ്മദ് അനസ് യഹിയ എന്നിവര്‍ക്കാണ് നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.