അസമിൽ അഞ്ച് പോക്സോ കേസ് പ്രതികൾ ജയിൽ ചാടി

ലുങ്കികൾ, ബെഡ്ഷീറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ജയിലിന്റെ 20 അടി ഉയരമുള്ള ജയിലിന്റെ മതിൽക്കെട്ട് ഇവർ ചാടിക്കടന്നത്.

അസമിൽ അഞ്ച് പോക്സോ കേസ് പ്രതികൾ ജയിൽ ചാടി
അസമിൽ അഞ്ച് പോക്സോ കേസ് പ്രതികൾ ജയിൽ ചാടി

മോറിഗാവ്: പോക്സോ കേസിൽ അറസ്റ്റിലായ അഞ്ച് തടവുപുള്ളികൾ അസമിൽ ജയിൽചാടി. വെള്ളിയാഴ്ച പുലർച്ചെ മോറിഗാവ് ജില്ലാ ജയിലിൽ നിന്നാണ് അഞ്ചു തടവുകാർ രക്ഷപ്പെട്ടത്.

പ്രതികൾക്കു ഉപയോഗിക്കാൻ കൊടുത്ത ലുങ്കികൾ, ബെഡ്ഷീറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ജയിലിന്റെ 20 അടി ഉയരമുള്ള ജയിലിന്റെ മതിൽക്കെട്ട് ഇവർ ചാടിക്കടന്നത്. സംഭവത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലുടനീളം ജാ​ഗ്രതാനിർദേശം നൽകിയിരിക്കുകയാണ്.

Also Read: ഡല്‍ഹിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു

ജയിൽചാടിയത് സെയ്ഫുദ്ദീൻ, ജിയാറുൽ ഇസ്ലാം, നൂർ ഇസ്ലാം, മഫിദുൽ, അബ്ദുൾ റഷീദ് എന്നിവരാണ്. അതേസമയം ഇവരെങ്ങനെയാണ് ഒരുമിച്ച് ചേർന്ന് ജയിൽചാട്ടം പദ്ധതിയിട്ടതെന്ന് അന്വേഷിച്ചു വരികയാണ് പോലീസ്.

Top