കനത്ത മഴ; നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദു ചെയ്തു

കനത്ത മഴ; നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദു ചെയ്തു
കനത്ത മഴ; നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദു ചെയ്തു

കൊച്ചി: കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദു ചെയ്തു. അലൈൻസ് എയറിൻ്റെയും ഇൻഡിഗോയുടേയും സർവീസുകളാണ് റദ്ദാക്കിയത്. അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ പ്രത്യേക സർവീസും ഇതിനോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.

കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ഇന്നലെ വൈകിട്ട് മുതൽ തിമിർത്ത് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നും കൊച്ചിയില്‍ മഴ തുടര്‍ന്നു. ആസാദ്‌ റോഡ്, പനമ്പള്ളി നഗർ ശാന്തി നഗർ തുടങ്ങിയ ഇടങ്ങളിലാണ് വെള്ളം ഉയർന്നത്.

അതേസമയം ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ആലപ്പുഴ ജില്ലയിൽ- 105.3 മില്ലിമീറ്റർ. എറണാകുളം (97.4), കോട്ടയം (92.7) ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ സംസ്ഥാനത്താകെ 54.2 മില്ലിമീറ്റർ മഴ പെയ്തു. മാർച്ച് 1 മുതലുള്ള വേനൽമഴ സീസണിൽ സംസ്ഥാനത്ത് ഇന്നലെവരെ 326.4 മില്ലിമീറ്റർ മഴ പെയ്തു. ഇതോടെ കേരളത്തിൽ വേനൽമഴ 18% അധികം ലഭിച്ചു.

Top