ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സര്‍വ്വീസ് റദ്ദാക്കിയതായി അറിയിച്ചത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടര്‍ന്ന് ദുബായിലെ ടെര്‍മിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സര്‍വീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയില്‍ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ അല്‍ ഐനില്‍ മാത്രമാണ് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേര്‍ട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. അജ്മാന്‍, റാസല്‍ ഖൈമ, ഷാര്‍ജ എന്നിവിടങ്ങളില്‍ നേരിയ മഴയാണുള്ളത്.

ഒമാനില്‍ ഇതിനോടകം വലിയ നാശം വിതച്ച മഴ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഒമാനില്‍ മഴയില്‍ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഇതിനോടകം വലിയ നാശ നഷ്ടം ഉണ്ടായ ഒമാനില്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെ കൂടുതല്‍ ശക്തമായ മഴയാണ് മുന്നറിയിപ്പ് നില്‍ക്കുന്നത്.ഒമാനില്‍ പൊലീസ് ഉള്‍പ്പടെ സംവിധാനങ്ങള്‍ സജ്ജമാണ്. ശക്തമായ കാറ്റും ഒപ്പം ഇടിമിന്നലോടു കൂടിയ മഴ മുസന്ദം,അല്‍ബുറൈമി,അല്‍ ദാഹിറ, വടക്കന്‍ ബാത്തിനാ, മസ്‌കത്ത്, വടക്കന്‍ അല്‍-ഷര്‍ഖിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ അല്‍ വുസ്ത ഗവര്‍ണറേറ്റ്, എന്നിവിടങ്ങളില്‍ ഉണ്ടാകുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒമാനില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. വരും മണിക്കൂറുകളില്‍ കനത്ത മഴയോടൊപ്പം കാലാവസ്ഥ മോശമാകുമെന്നും അബ്ദുല്ല ബിന്‍ റാഷിദ് അല്‍ ഖാദൂരി വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആണ് അനുവദിച്ചിരിക്കുന്നത്. വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top