പ്രളയം: സ്പെയിനിൽ മരണം 155 ആയി

ഒരു വർഷം പെയ്യേണ്ട മഴ ഒരു ദിവസം പെയ്തതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

പ്രളയം: സ്പെയിനിൽ മരണം 155 ആയി
പ്രളയം: സ്പെയിനിൽ മരണം 155 ആയി

മാഡ്രിഡ്: നിരവധി നാശനഷ്ടങ്ങളുണ്ടാക്കിയ സ്പെയിനിലെ പ്രളയത്തിൽ മരണം 155 ആയി ഉയർന്നു. ഒട്ടേറെ ഗ്രാമങ്ങളും പട്ടണങ്ങളും മുങ്ങിപ്പോയ തെക്കൻ സ്പെയിനിൽ നൂറുകണക്കിനാളുകളെ കാണാതായി. വലെൻസിയ മേഖലയിലാണ് കൂടുതൽ നാശം റിപ്പോർട്ടു ചെയ്തത്.

പലയിടത്തും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് കുടിവെള്ളവും ഭക്ഷണവും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമം തുടങ്ങി. അതേസമയം ബുധനാഴ്ച മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ നൂറുകണക്കിനു കാറുകളിൽനിന്നു മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിനായി ആയിരത്തിലേറെ സൈനികർ രംഗത്തിറങ്ങി.

Also Read : ‘സൈബർ സാങ്കേതിക വിദ്യയിലൂടെ നിരന്തരം നിരീക്ഷിക്കുന്നു’; ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി കാനഡ

നിലവിൽ ശക്തമായ മഴ വടക്കൻ സ്പെയിനിലേക്കും വ്യാപിച്ചിട്ടുണ്ട്. തെക്കൻ സ്പെയിനിലെ സമൃദ്ധമായ കൃഷിയിടങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു. യൂറോപ്പിലേക്കു കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾ ഇവിടെ നിന്നുള്ളതാണ്. കിഴക്കൻ വലെൻസിയ മേഖലയിൽ റെഡ് അലർട്ട് തുടരുന്നു. അതേസമയം ഈ നൂറ്റാണ്ടിൽ സ്പെയിനിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് അധികൃതർ പറഞ്ഞു. മിന്നൽപ്രളയം സംബന്ധിച്ചു മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നും ആക്ഷേപമുയർന്നു. ഒരു വർഷം പെയ്യേണ്ട മഴ ഒരു ദിവസം പെയ്തതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top