വാഷിങ്ടൻ: ഫ്‌ലോറിഡ സെനറ്ററും ട്രംപിന്റെ വിശ്വസ്തനുമായ മാര്‍ക്കോ റൂബിയോയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗവും , ഇന്ത്യൻ വംശജയുമായ തുൾസി ഗബാർഡാണ് നാഷനൽ ഇന്റലിജൻസ് ഡയറക്ടറാകുക. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾസി നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു.അറ്റോര്‍ണി ജനറലയി മാറ്റ് ഗേറ്റ്‌സിനെയും ട്രംപ് പ്രഖ്യാപിച്ചു.
ഫോക്സ് ന്യൂസ് ചാനൽ അവതാരകൻ പീറ്റ് ഹെഗ്‌സെത് പ്രതിരോധ സെക്രട്ടറിയാകും. സൂസി വിൽസിനെ ആണ് ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി ട്രംപ് നിയമിച്ചത്. ആഭ്യന്തര സുരക്ഷ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് ക്രിസ്തി നോയമിനെയാണ്.മൈക് വാൾട്സ് ആണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ്. ജോൺ റാറ്റ്ക്ലിഫ് ആണ് സി.ഐ.എ മേധാവി. ബിൽ മക്ഗിൻലിയെ വൈറ്റ്ഹൗസ് കോൺസുൽ ആയും ട്രംപ് നിയമിച്ചു.
Also Read: ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; ജോ ബൈഡനെ കണ്ടു
അതേസമയം, ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും , ടെസ്‍ല സിഇഒ ഇലോണ്‍ മസ്കും കാബിനറ്റിൽ നിർണായക ചുമതലകൾ വഹിക്കും. പുതുതായി രൂപീകരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതലയാണ് ഇരുവർക്കും നൽകുക. കാര്യക്ഷമമായ ഇടപെടലോടെ അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ മസ്‌കിനും വിവേകിനും കഴിയുമെന്നാണ് പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറഞ്ഞത്. മസ്‌കും വിവേകും ചേര്‍ന്ന് തന്റെ ഭരണകൂടത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കും. അധിക ചെലവുകൾ നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞു.