ഗ്രാമ്പു എന്ന പൂമൊട്ടുകള്‍

ഗ്രാമ്പു എന്ന പൂമൊട്ടുകള്‍
ഗ്രാമ്പു എന്ന പൂമൊട്ടുകള്‍

ഗ്രാമ്പു മരത്തില്‍ നിന്ന് ലഭിക്കുന്ന പൂമൊട്ടുകളാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ഈ കുഞ്ഞു സുഗന്ധവ്യഞ്ജനത്തിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. പുതിനയുടേത് പോലുള്ള ശക്തമായ രുചിയുള്ള ഈ സുഗന്ധവ്യഞ്ജനം പ്രമേഹം, വീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം എന്ന പേരില്‍ പ്രസിദ്ധമാണ്. കൂടാതെ, നിങ്ങളുടെ ശരീരത്തെ പല രോഗങ്ങളോടും പോരാടാനും ഇവ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ഗ്രാമ്പു, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നതില്‍ നിന്ന് തടയുവാന്‍ സഹായിക്കുകയും ചെയ്യുമ്പോള്‍, ഇതില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. ഈ സുഗന്ധവ്യഞ്ജനം ചൂടുള്ള പാനീയങ്ങള്‍ക്ക് രുചി പകരുവാനും വ്യത്യസ്ത ഭക്ഷണങ്ങളില്‍ മസാലകളായും ചേര്‍ത്ത് ഉപയോഗിക്കുന്നു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്ന ഔഷധ ഗുണങ്ങളും ഗ്രാമ്പൂവിലുണ്ട്. ഗ്രാമ്പൂ നമ്മുടെ ശരീരത്തിന് ഉത്തമമാണ് എന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ കുഞ്ഞു സുഗന്ധവ്യഞ്ജനങ്ങള്‍ നമുക്ക് ഏതൊക്കെ വഴികളിലാണ് ഗുണം ചെയ്യുന്നത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ഗ്രാമ്പൂവില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

ശരീരത്തിനായുള്ള ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും പ്രതിരോധശേഷി ശക്തമായി നിലനിര്‍ത്താനും ഇലക്ട്രോലൈറ്റുകള്‍ കോശങ്ങളെ അനുവദിക്കുന്നു. വിറ്റാമിനുകളുടേതിന് സമാനമായി ധാതുക്കള്‍ നിങ്ങളുടെ ശരീരത്തിന്റെ വളര്‍ച്ചയെ സഹായിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശക്തിയുള്ള എല്ലുകളുടെ വളര്‍ച്ച , ഹൃദയമിടിപ്പ് സാധാരണനിലയില്‍ നിലനിര്‍ത്തുക തുടങ്ങിയ നിരവധി കാരണങ്ങളാലും ധാതുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ അത്യാവശ്യമാണ്. നമ്മുടെ പല വിഭവങ്ങളിലും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ദിനചര്യയില്‍ സ്ഥിരമായി ചേര്‍ക്കുന്നത് ശരിയല്ല. ഒരു ദിവസം 3 ഗ്രാമ്പുവില്‍ കൂടുതല്‍ കഴിക്കരുതെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ക്യാന്‍സര്‍ മുഴകളെ തടയുവാനും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാനും ഗ്രാമ്പൂ നിങ്ങളെ സഹായിക്കുന്നു. ക്യാന്‍സറിനെ തടയാന്‍ സഹായിക്കുവാന്‍ ഗ്രാമ്പൂവില്‍ അടങ്ങിയിട്ടുള്ള പ്രധാന ഘടകമാണ് യൂജെനോള്‍. ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, വീക്കം തടയുവാനും ഈ ആന്റിഓക്സിഡന്റുകള്‍ നിങ്ങളെ സഹായിക്കുന്നതാണ്.

പ്രമേഹത്തെ തടയുവാന്‍ സഹായിക്കുന്ന ഗ്രാമ്പുവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് നൈജറിസിന്‍. ഇന്‍സുലിന്‍ സ്രവണം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി ഗ്രാമ്പൂ കഴിക്കുകയാണെങ്കില്‍, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായ നിലയില്‍ കൊണ്ടുപോകാന്‍ കഴിയും.വയറില്‍ ഉണ്ടാകുന്ന അള്‍സര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില സംയുക്തങ്ങള്‍ ഗ്രാമ്പൂവില്‍ കാണപ്പെടുന്നു. അതില്‍ പ്രധാനമാണ് ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന എണ്ണ. ഈ എണ്ണ ഗ്യാസ്ട്രിക് മ്യൂക്കസിന്റെ കനം വര്‍ദ്ധിപ്പിക്കുകയും അതുവഴി ഏതെങ്കിലും തരത്തിലുള്ള അള്‍സര്‍ ഉണ്ടാകുന്നതില്‍ നിന്ന് ആമാശയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ വയര്‍ ശരിയായ ദഹനത്തെ സൂചിപ്പിക്കുന്നു എന്നത് എല്ലായ്‌പ്പോഴും നിങ്ങള്‍ ഓര്‍മ്മിക്കുക. അതിനു വേണ്ടി, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിലേക്ക് 3 കഷ്ണം ഗ്രാമ്പൂ ചേര്‍ക്കുക മാത്രമാണ് നിങ്ങള്‍ ഇതിനായി ചെയ്യേണ്ടത്.

ബ്രോങ്കൈറ്റിസ്, ചുമ, ജലദോഷം, ആസ്ത്മ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഗ്രാമ്പൂ എണ്ണ ഉത്തമ പരിഹാരമാണ്. ഗ്രാമ്പൂവിലെ എണ്ണയില്‍ നിങ്ങളുടെ ശ്വാസകോശത്തിന് ആശ്വാസം പകരുന്ന ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ഗ്രാമ്പൂ ചേര്‍ത്ത് ചായ പോലെ കുടിക്കാം. നിങ്ങള്‍ക്ക് തൊണ്ടവേദനയുണ്ടെങ്കില്‍, ഒരു ചെറിയ ഗ്രാമ്പൂ എടുത്ത് വെറുതെ ചവയ്ക്കുക. ഇത് നിങ്ങള്‍ക്ക് ഉടനടി ആശ്വാസം പകരുന്നതാണ്. രക്തചംക്രമണം നിങ്ങളുടെ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും ശരീര താപനിലയെയും ബാധിക്കുന്നു. ഗ്രാമ്പൂ എണ്ണ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കും. ഗ്രാമ്പൂവില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുകയും, ഗ്രാമ്പൂ എണ്ണ ഉപയോഗിച്ച് ശരീരത്തെ സൗമ്യമായി മസാജ് ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും ചെയ്യുന്നു.


ഗ്രാമ്പൂവിലുള്ള യൂജെനോള്‍ ഘടകം ആരോഗ്യത്തിന് ഗുണം ചെയ്യുന്നു . ഈ പദാര്‍ത്ഥത്തിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, അത് വേദനയെയും ശരീരത്തെ ബാധിക്കുന്ന പ്രശ്നകരമായ ഘടകങ്ങളെയും ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു. പല്ലുവേദന തടയുന്നതിനുള്ള ഏറ്റവും നല്ല പ്രതിവിധി ഒരു ഗ്രാമ്പൂ കഷണം വായില്‍ കടിച്ചു പിടിക്കുകയും, പതിയെ ചവയ്ക്കുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ പല്ലുവേദന കഠിനമാണെങ്കില്‍, നിങ്ങള്‍ ഗ്രാമ്പൂ ചതച്ച് പൊടിച്ചത് പല്ലില്‍ വയ്ക്കുക. എന്നിരുന്നാലും, പരിധിയില്‍ കൂടുതല്‍ ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിലെ ദ്രാവക അസന്തുലിതാവസ്ഥയ്ക്കും കരള്‍ തകരാറിനും കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുക, മോശം ബാക്ടീരിയകളെ തടയുക എന്നിവ പോലുള്ള ധാരാളം ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്.

Top