CMDRF

വാക്സിൻ എടുത്ത് പനിയെ പ്രതിരോധിക്കാം

ആ​രോ​ഗ്യ​ക​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് പനി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​വാ​ൻ ഇ​ട​യാ​കു​മെ​ന്നും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ​ഓ​ർ​മി​പ്പി​ച്ചു.

വാക്സിൻ എടുത്ത് പനിയെ പ്രതിരോധിക്കാം
വാക്സിൻ എടുത്ത് പനിയെ പ്രതിരോധിക്കാം

ദോഹ: കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യി രാജ്യത്ത് പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രാ​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ കു​ത്തി​വെ​പ്പ് താ​മ​സ​ക്കാ​രും പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും നിലവിൽ സ്വീ​ക​രി​ക്കാ​മെ​ന്നും, ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ പ്ര​ത്യേ​ക​മാ​യും എ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉണ്ടാകുന്നതാണെങ്കിലും പ​ക​ർ​ച്ച​പ്പ​നി​യെ നി​സ്സാ​ര​മാ​ക്കി അ​വ​ഗ​ണി​ക്ക​രു​തെ​ന്നും, ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി മാ​റാ​നും ജീ​വ​ഹാ​നി വ​രെ സം​ഭ​വി​ക്കാ​നു​മി​ട​യു​ണ്ടെ​ന്നും ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും സാം​ക്ര​മി​ക രോ​ഗ കേ​ന്ദ്രം ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യ ഡോ. ​മു​ന അ​ൽ മ​സ്‍ല​മാ​നി അ​റി​യി​ച്ചു.

Also Read : മലയാളി യുവാവ് ദുബൈയിൽ മരിച്ചു

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് നിർബന്ധം

VACCINE- SYMBOLIC IMAGE

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും പ​നി ബാ​ധി​ക്കാ​ൻ ഏറെ സാ​ധ്യ​ത​യു​ണ്ടെ​ന്നും, ആ​രോ​ഗ്യ​ക​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് പനി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​വാ​ൻ ഇ​ട​യാ​കു​മെ​ന്നും അ​വ​ർ ​ഓ​ർ​മി​പ്പി​ച്ചു. സൗ​ജ​ന്യ പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് രാ​ജ്യ​ത്തെ 31 പി.​എ​ച്ച്.​സി.​സി​ക​ൾ ഉ​ൾ​പ്പെ​ടെ 80ഓ​ളം ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​വി​ൽ ല​ഭ്യ​മാ​ണ്. ​എ​ച്ച്.​എം.​സി ഒ.​പി ക്ലി​നി​ക്കു​ക​ൾ, 30ഓ​ളം സ്വ​കാ​ര്യ, അ​ർ​ധ സ്വ​കാ​ര്യ ക്ലി​നി​ക്, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ല​ഭി​ക്കും.

Also Read : പുതിയ വിസ ഭേദ​ഗതിയുമായി യുഎഇ

50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ, ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, അ​ഞ്ചു വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് പ​നി വേ​ഗ​ത്തി​ൽ പ​ക​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഇ​വ​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Top