CMDRF

പിവി അന്‍വര്‍ എംഎല്‍എയെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സ് ബോർഡ്

സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്.

പിവി അന്‍വര്‍ എംഎല്‍എയെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സ് ബോർഡ്
പിവി അന്‍വര്‍ എംഎല്‍എയെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സ് ബോർഡ്

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സ് ബോര്‍ഡ്. ഐഎന്‍ടിയുസി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരുമെന്നാണ് ഐഎന്‍ടിയുസിയുടെ ഫ്ലക്‌സിലുള്ളത്.

അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി വേണ്ടതെന്നും എഡിജിപി -ആര്‍എസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയണമെന്നും ബോര്‍ഡിലുണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്.

Top