CMDRF

മക്കയിലേക്ക് യാത്ര ചെയ്യാന്‍ ഫ്ളൈയിങ് ടാക്സി

ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത ഇവ്റ്റോള്‍ അഥവാ ഇലക്ട്രിക്ക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റുകളുടെ കാലമാണ് വരാനിരിക്കുന്നത്.

മക്കയിലേക്ക് യാത്ര ചെയ്യാന്‍ ഫ്ളൈയിങ് ടാക്സി
മക്കയിലേക്ക് യാത്ര ചെയ്യാന്‍ ഫ്ളൈയിങ് ടാക്സി

ക്കയിലേക്ക് യാത്ര ചെയ്യാന്‍ ഫ്ളൈയിങ് ടാക്സി ഉപയോഗിക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. ജര്‍മ്മന്‍ കമ്പനിയായ ലിലിയത്തിന്റെ ഇവ്റ്റോള്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ എത്തിക്കുക. വിമാനങ്ങളുടെ രൂപം മാറുകയാണ്. ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത ഇവ്റ്റോള്‍ അഥവാ ഇലക്ട്രിക്ക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റുകളുടെ കാലമാണ് വരാനിരിക്കുന്നത്. എയര്‍ടാക്സികളെന്നും ഫ്ളൈയിങ് ടാക്സികളെന്നും ഇവയെ വിളിക്കാറുണ്ട്.

Read Also: ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; 2 എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ട് ജെഎംഎമ്മില്‍ ചേര്‍ന്നു

പൈലറ്റ് അടക്കം രണ്ടു മുതല്‍ ആറു വരെ യാത്രികരെ വഹിക്കാനാകുന്നവയാണ് ഇവ്റ്റോളുകള്‍. ഒരു ഹെലികോപ്ടറിനെപ്പോലെ കുത്തനെ പറന്നുയരാനും താഴേയ്ക്ക് കുത്തനെ ഇറങ്ങാനും ഇവയ്ക്കാകും. ലളിതമായി പറഞ്ഞാല്‍ അനായാസമായി പ്രവര്‍ത്തിപ്പിക്കാനാകുന്ന വൈദ്യുത ഹെലികോപ്ടറുകളാണ് ഇവ . തിരക്കേറിയ റോഡു മാര്‍ഗമുള്ള യാത്ര ഒഴിവാക്കി, കുറഞ്ഞ ചെലവില്‍ ലക്ഷ്യസ്ഥാനത്തെിക്കാന്‍ എയര്‍ടാക്സികള്‍ക്കാവും.

Read Also: അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി കിമ്മും ഇറാനും, ഒരേസമയം തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് ‘പോർമുഖങ്ങൾ’

ജിദ്ദയില്‍ നിന്നും മക്കയിലേക്ക് സഞ്ചാരികളെ എത്തിക്കാനും ആഡംബര റിസോര്‍ട്ടുകളിലേക്ക് ആളുകളെ കൊണ്ടുവരുവാനും ജര്‍മ്മന്‍ കമ്പനിയായ ലിലിയത്തിന്റെ എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗപ്പെടുത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിക്കഴിഞ്ഞു. ലിലിയത്തിനു പുറമേ, ആര്‍ച്ചര്‍, ജോബി, വെര്‍ട്ടിക്കല്‍ എയ്റോസ്പേസ്, വോളോകോപ്ടര്‍, വിസ്‌ക്ക്, ഈവ് എയര്‍മൊബിലിറ്റി, ബീറ്റാ ടെക്നോളജീസ് തുടങ്ങിയ കമ്പനികളും ഇവ്റ്റോള്‍ നിര്‍മ്മാണത്തില്‍ സജീവമാണ്. നിലവിലുള്ള ഹെലിപാഡുകളില്‍ നിന്നോ പുതിയ വെര്‍ട്ടിപോര്‍ട്ടുകളില്‍ നിന്നോ ആകും എയര്‍ടാക്സികള്‍ ഓപ്പറേറ്റ് ചെയ്യുക.

Top