ഇനി ടാക്സിയിൽ പറക്കാം

ഇനി ടാക്സിയിൽ പറക്കാം
ഇനി ടാക്സിയിൽ പറക്കാം

​ദുബായ്: അ​ടു​ത്ത​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ എ​മി​റേ​റ്റി​ൽ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആരംഭിക്കും. യു.​എ​സ്​ ആ​സ്ഥാ​ന​മാ​യ ജോ​ബി ഏ​വി​യേ​ഷ​ൻ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളാണ് പ​ദ്ധ​തി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്നത്. ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്​​​ട്രി​ക്​ ടാ​ക്സി​ക​ൾ ഹൃ​സ്വ​ദൂ​ര യാ​ത്ര​ക​ൾ​ക്ക്​ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ​താ​യി​രി​ക്കും. അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​ദ്യ പ​റ​ക്കും ടാ​ക്സി ലോ​ഞ്ച്​ ചെ​യ്യാ​നും വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നത്.

കാ​റി​ൽ 45 മി​നി​റ്റ് യാ​ത്ര ചെ​യ്യു​ന്ന ദൂ​രം 10 മി​നി​റ്റി​ൽ എ​ത്താ​നാ​കും. മ​ണി​ക്കൂ​റി​ൽ 321കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നു​മാ​വും. 2027 ഓ​ടെ യു.​എ.​ഇ​യി​ല്‍ത​ന്നെ നി​ര്‍മി​ക്കു​ന്ന എ​യ​ര്‍ ടാ​ക്‌​സി​ക​ള്‍ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന്​ നേ​ര​ത്തേ യു.​എ​സ് ക​മ്പ​നി​യാ​യ ഒ​ഡീ​സ് ഏ​വി​യേ​ഷ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സേ​വ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ജോ​ബി ഏ​വി​യേ​ഷ​ൻ ദു​ബൈ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​മാ​യി(​ആ​ർ.​ടി.​എ) ഈ ​വ​ർ​ഷാ​ദ്യ​ത്തി​ൽ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. മ​ണി​ക്കൂ​റി​ൽ 200 മൈ​ൽ വ​രെ വേ​ഗ​ത്തി​ൽ ഒ​രു പൈ​ല​റ്റി​നെ​യും നാ​ല് യാ​ത്ര​ക്കാ​രെ​യും വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്​ ക​മ്പ​നി​യു​ടെ എ​യ​ർ ടാ​ക്സി​ക​ൾ. ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക​ള്‍ക്കും ചെ​റി​യ തോ​തി​ലു​ള്ള ച​ര​ക്ക് നീ​ക്ക​ത്തി​നും അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ക്കു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ഹൈ​ബ്രി​ഡ്-​ഇ​ല​ക്ട്രി​ക് വെ​ര്‍ട്ടി​ക്ക​ല്‍ ടേ​ക്ക് ഓ​ഫ് ആ​ന്‍ഡ് ലാ​ന്‍ഡി​ങ്​ വി​മാ​ന​ങ്ങ​ളാ​ണ് ക​മ്പ​നി പ്ര​ത്യേ​കം നി​ർ​മി​ക്കു​ക.

നെ​ക്സ്റ്റ് ജെ​ന്‍ എ​ഫ്.​ഡി.​ഐ എ​ന്ന പേ​രി​ൽ യു.​എ.​ഇ​യു​ടെ നി​ക്ഷേ​പ സൗ​ഹാ​ര്‍ദ പ​ദ്ധ​തി​യി​ല്‍ ഒ​ഡീ​സ് ഏ​വി​യേ​ഷ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി ചേ​ര്‍ന്ന​താ​യും സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. ഇ​ത് യു.​എ.​ഇ​യി​ല്‍ 2000 ത്തി​ലേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാ​ക്കും.

Top