യുഎഇയിൽ മൂടല്‍മഞ്ഞിന് സാധ്യത; അന്തരീക്ഷം ഇന്നും മേഘാവൃതം

യുഎഇയിൽ മൂടല്‍മഞ്ഞിന് സാധ്യത; അന്തരീക്ഷം ഇന്നും മേഘാവൃതം
യുഎഇയിൽ മൂടല്‍മഞ്ഞിന് സാധ്യത; അന്തരീക്ഷം ഇന്നും മേഘാവൃതം

അബുദാബി: യു എ ഇയില്‍ ഇന്നും മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ (എന്‍ സി എം). ഉച്ചയോടെ, മേഘങ്ങള്‍ കിഴക്കോട്ട് നീങ്ങും. ചില തീരപ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളില്‍ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈര്‍പ്പമുള്ള അന്തരീക്ഷമായിരിക്കും ഉണ്ടാവുക.

തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈര്‍പ്പം 90 ശതമാനം വരെ ഉയരാം. പര്‍വതങ്ങളില്‍ താപനില 15 ശതമാനം വരെ താഴ്‌ന്നേക്കാം. അബുദാബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും ദുബായില്‍ 28 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില എന്നും എന്‍ സി എം അറിയിച്ചു. രാത്രിയും നാളെ രാവിലെയും മൂടല്‍മഞ്ഞും രൂപപ്പെട്ടേക്കാം.

Also Read: ഒ​മാ​നി​ലെ ഹ​ജ്ജ് കാ​ര്യ സ​മി​തി ആ​ദ്യ യോ​ഗം ചേർന്നു

രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെയാകാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും എന്നും യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ ഇന്ന് പുറപ്പെടുവിച്ച കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ 22 വരെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈര്‍പ്പമുള്ള അവസ്ഥയും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം നാളെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും നേരിയതോ ഭാഗികമായോ മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റും രാജ്യത്ത് പ്രതീക്ഷിക്കുന്നു. അതിരാവിലെ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറയാനിടയുണ്ട്,

Top