ഫുഡ് ഡെലിവറി ആപ്പുകള്‍, കീശ കാലിയാക്കുന്നു

ഫുഡ് ഡെലിവറി ആപ്പുകള്‍, കീശ കാലിയാക്കുന്നു
ഫുഡ് ഡെലിവറി ആപ്പുകള്‍, കീശ കാലിയാക്കുന്നു

തുടക്ക കാലത്ത് ഉപഭോക്താവിന് നിരവധി സൗജന്യങ്ങള്‍ അനുവദിച്ചിരുന്ന ഡെലിവറി കമ്പനികള്‍ ഇന്ന് വലിയ നിരക്കാണ് ഈടാക്കുന്നതെന്ന നിരവധി പരാതികള്‍ ഉയരുന്നുണ്ട്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഡെലിവറി സേവനങ്ങള്‍ ഇന്ന് പഴയത് പോലെയല്ല, ഇതിനിടെയാണ് ഒരു ഹോട്ടല്‍ ബില്ലിന്റെയും സൊമാറ്റോയുടെ ഓര്‍ഡറിലുള്ള അതേ ഭക്ഷണങ്ങളുടെ വിലയുടെയും ചിത്രവും ഒരു മിച്ച് പങ്കുവച്ച് കൊണ്ട് ഒരു എക്‌സ് ഉപഭോക്താവ് രണ്ട് വിലകള്‍ തമ്മിലുള്ള താരതമ്യം നടത്തിയത്. യുവാവിന്റെ കുറിപ്പ് വളരെ വേഗം വൈറലായി. കുറിപ്പ് ഏതാണ്ട് പത്ത് ലക്ഷത്തോളം പേരാണ് ഇതിനകം കണ്ടത്.

ചെന്നൈയിലെ മുരുകന്‍ ഇഡ്ലി ഷോപ്പില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിലയെ ഡെലിവറി പ്ലാറ്റ്ഫോമിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 184 രൂപ അധികമാണെന്ന് യുവാവ് കാണിക്കുന്നു. കണ്ണന്‍ എന്ന എക്‌സ് ഉപയോക്താവാണ് ഇരുവിലകളും തമ്മിലുള്ള താരതമ്യം നടത്തിയത്. ഹോട്ടല്‍ ബില്ലും ഡെലിവറി ആപ്പിലെ വിലവിവര പട്ടികയും പങ്കുവച്ച് കൊണ്ട് കണ്ണന്‍ ഇങ്ങനെ എഴുതി, ‘എന്റെ അമ്മാവന്‍ മുരുകന്‍ ഇഡ്ഡലി കടയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഇവ തമ്മിലുള്ള വില വ്യത്യാസം കാണുക. സൊമാറ്റോയും യാഥാര്‍ത്ഥ്യവും’

സൊമാറ്റോയില്‍ ആറ് ഇഡ്ഡലിക്ക് 198 രൂപയാണ് ഈടാക്കുന്നതെങ്കില്‍, റസ്റ്റോറന്റില്‍ ഈടാക്കുന്നത് 132 രൂപ. 2 നെയ്യ് ഇഡ്ലിക്ക് സൊമാറ്റോയില്‍ വില 132 രൂപ. എന്നാല്‍ റെസ്റ്റോറന്റില്‍ അത് വെറും 88 രൂപയ്ക്ക് ലഭിക്കും. ചെട്ടിനാട് മസാല ദോശയ്ക്ക് സൊമാറ്റോ 260 രൂപ ഈടാക്കുന്നു. റെസ്റ്റോറന്റില്‍ വെറും 132 രൂപയ്ക്ക് ലഭിക്കും. അതുപോലെ മൈസൂര്‍ മസാല ദോശ ആപ്പില്‍ 260 രൂപയായിരുന്നു വില്പനയ്ക്ക് വച്ചത്. എന്നാല്‍ റസ്റ്റോറന്റില്‍ 181 രൂപയും. നികുതി ചേര്‍ത്തതിന് ശേഷം, സൊമാറ്റോയുടെ ആകെ ചിലവ് 987 രൂപയായി ഉയരുന്നു. അതേസമയം റെസ്റ്റോറന്റില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇതേ സാധനങ്ങള്‍ 803 രൂപയ്ക്ക് ലഭിക്കുന്നു. ഏതാണ്ട് 184 രൂപയുടെ വ്യത്യാസം.

യുവാവിന്റെ കുറിപ്പ് വൈറലായതിന് പിന്നാലെ സൊമാറ്റോ പ്രതികരണവുമായി രംഗത്തെത്തി. ‘നിങ്ങളുടെ ആശങ്ക ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും, ഇത് പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു.’ സൊമാറ്റോ കുറിച്ചു. ‘സ്വിഗ്ഗി/സൊമാറ്റോ ഒരു എന്‍ജിഒ അല്ല, അവര്‍ക്ക് കുറഞ്ഞത് 20% ലാഭം വേണം എന്ന് വ്യക്തമാക്കി.

Top