ഇനി ഓണ്‍ലൈന്‍ ഭക്ഷണവും പൊള്ളും; പ്ലാറ്റ് ഫോം ഫീ വര്‍ധിപ്പിച്ച് ഫുഡ് ഡെലിവറി കമ്പനികള്‍

ഇനി ഓണ്‍ലൈന്‍ ഭക്ഷണവും പൊള്ളും; പ്ലാറ്റ് ഫോം ഫീ വര്‍ധിപ്പിച്ച് ഫുഡ് ഡെലിവറി കമ്പനികള്‍
ഇനി ഓണ്‍ലൈന്‍ ഭക്ഷണവും പൊള്ളും; പ്ലാറ്റ് ഫോം ഫീ വര്‍ധിപ്പിച്ച് ഫുഡ് ഡെലിവറി കമ്പനികള്‍

ന്യൂഡല്‍ഹി: പ്ലാറ്റ് ഫോം ഫീ വര്‍ധിപ്പിച്ച് രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും. ഒരു ഓര്‍ഡറിന് പ്ലാറ്റ്‌ഫോം ഫീസ് അഞ്ച് രൂപയില്‍ നിന്നും ആറ് രൂപയായാണ് വര്‍ധിപ്പിച്ചത്. 20 ശതമാനം വര്‍ധനയാണ് കൊണ്ടുവന്നത്. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ, പ്ലാറ്റ്‌ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്.

ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണിത്. രണ്ടു രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് രണ്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വര്‍ധന. നിലവില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ് ഫോം ഫീ മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. അധിക ചെലവ് കണ്ടെത്തുന്നതിനാണ് ഇതെന്ന് കമ്പനി പറയുന്നു. പ്രതിദിനം 1.2 മുതല്‍ 1.5 കോടി രൂപ വരെ നേടാനാണ് പ്ലാറ്റ് ഫോം ഫീ വര്‍ധനയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Top