പൂനെയില്‍ സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

പൂനെയില്‍ സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
പൂനെയില്‍ സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 50 ലധികം വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് സംഭവമുണ്ടായത്. അതേസമയം, വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണസാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖേഡ് താലൂക്കിലെ സ്വകാര്യ കേന്ദ്രത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ 500-ലധികം വിദ്യാര്‍ത്ഥികളാണ് താമസിച്ചു വരുന്നത്. ജെഇഇ, നീറ്റ് എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്ന സ്ഥാപനമാണിത്. വെള്ളിയാഴ്ച രാത്രി കോച്ചിംഗ് സെന്ററില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം 50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ നില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top