വിനോദയാത്രക്കിടെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 33 പേർ ചികിത്സ തേടി

വയറുവേദനയും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു

വിനോദയാത്രക്കിടെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 33 പേർ ചികിത്സ തേടി
വിനോദയാത്രക്കിടെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 33 പേർ ചികിത്സ തേടി

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എറണാകുളം പറവൂരിലെ രണ്ട് സ്കൂുകളിൽ നിന്ന് വിനോദയാത്ര പോയ കുട്ടികളിൽ (പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം എസ്എൻവി സംസ്‌കൃത ഹയർസെക്കൻഡറി സ്കൂള്‍) 33 കുട്ടികളാണ് ചികിത്സ തേടിയത്. ഇതിൽ ഒരു കുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

Also Read : ഭക്തർക്കായി ഓരോ മിനിറ്റിലും ചെയിൻ സർവീസൊരുക്കി കെ.എസ്.ആർ.ടി.സി

വ്യാഴാഴ്ചയാണ് കുട്ടികള്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. രണ്ടു സ്കൂളുകളിലെയും വിനോദയാത്രാ സംഘം തൃശൂർ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

Top