മേപ്പാടിയിൽ ഭക്ഷ്യവിഷബാധ

മേപ്പാടിയിൽ ഭക്ഷ്യവിഷബാധ
മേപ്പാടിയിൽ ഭക്ഷ്യവിഷബാധ

മേപ്പാടി: മേപ്പാടിയിൽ രണ്ട് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ദുരിതബാധിതർക്കായി നൽകിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീൻ കഴിച്ചതിന് പിന്നാലെ കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന 7 ഉം 10 ഉം വയസ്സുള്ള കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

Top