ചിക്കൻ ദിവസവും കഴിച്ചാൽ കുഴപ്പമാണോ…?

കോഴിയിറച്ചി പലപ്പോഴും ഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി പറയാറുണ്ടെങ്കിലും ഇത് പലപ്പോഴും വിപരീതഫലമാണ് ഉണ്ടാക്കുന്നത്

ചിക്കൻ ദിവസവും കഴിച്ചാൽ കുഴപ്പമാണോ…?
ചിക്കൻ ദിവസവും കഴിച്ചാൽ കുഴപ്പമാണോ…?

പ്രോട്ടീൻറെ മികച്ച ഉറവിടമായ കോഴിയിറച്ചി മിക്കപ്പോഴും നമ്മുടെ ഡയറ്റിൻറെ ഭാഗമാണ്. എന്നാൽ അധികമായാൽ ഇത് ശരീരത്തിൽ കൊഴുപ്പും കലോറിയും കൂട്ടാൻ കാരണമാകും. പ്രോട്ടീൻറെ മികച്ച ഉറവിടമായ കോഴിയിറച്ചി മിക്കപ്പോഴും നമ്മുടെ ഡയറ്റിൻറെ ഭാഗമാണ്. എന്നാൽ അധികമായാൽ ഇത് ശരീരത്തിൽ കൊഴുപ്പും കലോറിയും കൂട്ടാൻ കാരണമാകുമെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ചുവന്ന മാംസത്തെ അപേക്ഷിച്ച് കോഴിയിറച്ചിയിൽ കൊഴുപ്പ് കുറവാണെങ്കിലും അതിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ദിവസേന ചിക്കൻ കഴിക്കുന്നത്, കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. പയറുവർഗ്ഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചിക്കൻ ഉൾപ്പെടെയുള്ള മൃഗ പ്രോട്ടീനുകളുടെ ഉയർന്ന ഉപഭോഗം മൂലം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 60% കൂടുതലാണെന്ന് ജമാ ഇൻ്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ 2005 മുതൽ 2018 വരെ പങ്കെടുത്ത 19 വയസ്സിന് മുകളിലുള്ള 36,378 ആളുകളുടെ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

Also Read: സമ്പത്തിന് മാത്രമുള്ളതല്ല ‘മണി പ്ലാന്റ്’; പലതുണ്ട് അറിയാൻ

ചിക്കൻ നമ്മുടെ ശരീരത്തിന് ഉയർന്ന ചൂടുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില വർദ്ധിപ്പിക്കാൻ കാരണമാകും. ലളിതമായി പറഞ്ഞാൽ, അത് ശരീരത്തിൻ്റെ സ്വാഭാവിക താപനിലയിൽ ഏറ്റകൂടുതലുകൾ ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, ഇത് കഴിച്ചു കഴിഞ്ഞ ശേഷം ചില ആളുകൾക്ക് മൂക്കൊലിപ്പ് പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ചൂടേറിയ സമയമായ വേനൽക്കാല ദിനങ്ങളിൽ കോഴിയിറച്ചി പതിവായി കഴിക്കുന്നത് മൂലം നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ പ്രകടമാക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം.

കോഴിയിറച്ചി ദിനവും കഴിക്കുന്നവർക്ക് നോൺ ഹോഡ്ജ്കിൻ ലിംഫോമയും പ്രോസ്റ്റേറ്റ് ക്യാൻസറും ഉൾപ്പെടെയുള്ള ചിലതരം അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണെന്ന് 2019 ൽ ദി ജേണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉയർന്ന ഊഷ്മാവിൽ ഗ്രില്ലിംഗ് അല്ലെങ്കിൽ ഫ്രൈ ചെയ്യുന്നത് ഹെറ്ററോസൈക്ലിക് അമിനുകൾ (HCAs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ കാർസിനോജെനിക് സംയുക്തങ്ങളുടെ രൂപീകരണത്തിനു കാരണമാകും.

Also Read: പെരുംജീരക ചായ കുടിക്കാം, ഹെൽത്തിയായിരിക്കാം

കോഴിയിറച്ചി ദിവസേന കഴിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റൊന്നാണ് സാൽമൊണല്ല അല്ലെങ്കിൽ ക്യാമ്പിലോബാക്റ്റർ പോലുള്ള ഭക്ഷ്യജന്യ അണുബാധകള്‍. സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സിഡിസി) ഒരു റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 1 ദശലക്ഷം അമേരിക്കക്കാർ ഓരോ വർഷവും സാൽമൊണല്ല മൂലം രോഗബാധിതരാകുന്നുണ്ട്. വേവിക്കാത്ത കോഴിയിറച്ചിയില്‍ നിന്നാണ് ഇവ പ്രധാനമായും പകരുന്നത്.

Top