CMDRF

ബ്രേക്ഫാസ്റ്റിൽ നിന്നും നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ബ്രേക്ഫാസ്റ്റിൽ നിന്നും നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ബ്രേക്ഫാസ്റ്റിൽ നിന്നും നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് ശാസ്ത്രം പറയുന്നത്, എന്നാൽ സമയക്കുറവ്‌കൊണ്ടും അറിവില്ലായ്മ കൊണ്ടും, ചിലപ്പോൾ എളുപ്പത്തിന് വേണ്ടിയും ബ്രേക്ഫാസ്റ്റിൽ കുറവ് കാണിക്കുന്നവരാണ് നമ്മൾ അല്ലെ ? എന്നാൽ ഏറ്റവും നല്ല ഭക്ഷണം പ്രഭാതങ്ങളിൽ കഴിച്ചില്ല എങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നതും നശിപ്പിക്കുന്നതും നമ്മുടെ തലച്ചോറിനെയാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ വിശപ്പ് തോന്നാനും ,ക്ഷീണം അനുഭവപ്പെടാനും കാരണമാകും.

പ്രഭാതഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം.

വൈറ്റ് ബ്രഡ്: ഇത് രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.റിഫൈൻഡ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. കൂടാതെ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാവും.

മധുരം അടങ്ങിയ സിറിയലുകൾ : കോൺഫ്‌കേസ് പോലുള്ളവ ഉൾപ്പെട്ടിട്ടുള്ള സിറിയലുകളിൽ അടങ്ങിയിക്കുന്ന മധുരവും റിഫൈൻ ചെയ്ത കാർബോഹൈഡ്രേറ്റുകളും ശരീരത്തിന് ഒട്ടും നല്ലതല്ല.

ഫ്രൂട്ട് ജൂസുകൾ: ഇത് രാവിലെ കുടിക്കുന്നത് വഴി രക്ത്ത്തിലെ മധുരത്തിന്റെ അളവ് കൂട്ടുന്നതിന് കാരണമാവുകയും, അത് അനാരോഗ്യമുണ്ടടക്കുകയും ചെയ്യും.

പ്രൊസസ്ഡ് ഫുഡ്സ്: സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതല്ല, അത് പ്രഭാതങ്ങളിൽ കൂടിയാണ് എങ്കിൽ നമ്മുടെ ദിവസത്തെയും ആരോഗ്യത്തെയും അത് ദോഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ല.

ചീസ്: പനീർ ചീസ് പോലുള്ള ഭക്ഷണങ്ങൾ ബ്രേക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കൂട്ടുന്നതിന് കാരണമാകും.

മധുര പലഹാരങ്ങൾ: മധുരം ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ നമ്മുടെ ഷുഗർ ലെവൽ കൂട്ടുമെന്നതിൽ തർക്കമില്ല.

ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാമെങ്കിലും, തീർച്ചയായും ഒരു ആരോഗ്യ വിദഗ്ദ്ധന്റെയോ ന്യൂട്രീശ്യസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര കാര്യത്തിലും, ആരോഗ്യ കാര്യത്തിലും മാറ്റം വരുത്തുക.

Top