CMDRF

ചായയുമായി ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ചായയുമായി ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചായയുമായി ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ ചായയുടെ ഒപ്പം കഴിക്കുന്നത് അവയുടെ രുചിയിലോ പോഷകങ്ങളുടെ ആഗിരണത്തിലോ കാര്യമായ സ്വാധീനം ചെലുത്തും, ഇത് ആസ്വാദ്യകരമല്ലാത്തതോ പ്രയോജനകരമല്ലാത്തതോ ആയ അനുഭവങ്ങള്‍ക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ചായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ല ,കാരണം ചായയ്ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളായ ചുവന്ന മാംസം, സീഫൂഡ്, ചീര എന്നിവ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും അവയുടെ പോഷക ഗുണങ്ങള്‍ കുറയ്ക്കുകയും ചെയ്യും.


അതുപോലെതന്നെ ഓറഞ്ച് ,നാരങ്ങ പോലുള്ള സിട്രസ് അടങ്ങിയ പഴങ്ങള്‍ ചായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ല ,ഇവയ്ക്ക് ഉയര്‍ന്ന അസിഡിറ്റി നിലകളുണ്ട്, ഇത് ചായയുമായി സംയോജിപ്പിക്കുമ്പോള്‍ അസിഡിറ്റി വര്‍ദ്ധിപ്പിക്കും, അതിന്റെ ഫലമായി രുചി തന്നെ മാറിപ്പോകുന്നു .ചായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത മറ്റൊരു ഭക്ഷണ വിഭാഗമാണ് കൂടുതല്‍ ക്രീമി ആയിട്ടുള്ള പാസ്ത, ചീസ് കേക്കുകള്‍ തുടങ്ങിയവ.ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് അതിന്റെ ഗുണങ്ങള്‍ കുറയ്ക്കുകയും ഹെവിനെസ്സ്,ബ്ലോട്ടിങ് എന്നിവ ഉണ്ടാക്കുകയും ചെയ്യും.വെളുത്തുള്ളി, മുളക്, ഇഞ്ചി തുടങ്ങിയ ഉയര്‍ന്ന രുചിയുള്ള ചേരുവകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ചായയുടെ രുചിയുമായി കൂടികലരുകയും യഥാര്‍ത്ഥ ചായ അനുഭവത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു . അതിനാല്‍ ഇത്തരം ഭക്ഷണ വിഭവങ്ങള്‍ ചായയ്ക്കൊപ്പം കൂട്ടികലര്‍ത്താതെ ശ്രെദ്ധിക്കുക .

Top