ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ടാവും. പ്രത്യേകിച്ച് സ്വാദേറിയ ഭക്ഷണങ്ങള്‍ നിത്യേന കഴിക്കുന്നത് നമ്മുടെ ശീലങ്ങളുമായിരിക്കും. എന്നാല്‍ ഇതില്‍ എത്ര കാര്യങ്ങള്‍ ഹെല്‍ത്തിയായിട്ടുണ്ടെന്ന് അറിയുമോ? പലരും അതറിയാതെയാണ് കഴിക്കുന്നത്. ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ഇതേ തുടര്‍ന്ന് ശരീരത്തിന് സംഭവിക്കാം. കൊഴുപ്പ് ധാരാളം ഇവയില്‍ എല്ലാമുണ്ടാവും. എന്തൊക്കെ കഴിക്കാം എന്ന് മാത്രമല്ല കഴിക്കാതിരിക്കണം എന്നും നമ്മള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കുടവയറും പൊണ്ണത്തടിയുമെല്ലാം നമ്മളെ തേടിയെത്തും. അമിത ഭാരം കൂടി വന്നാല്‍ പ്രശ്നം ഗുരുതരമാകും. അത്തരത്തില്‍ എന്തൊക്കെ കഴിക്കണമെന്നും ഒഴിവാക്കണമെന്നും നോക്കാം. ഐസ്‌ക്രീം നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ ഇത് അനവസരത്തിലാണ് കഴിക്കുന്നതെങ്കിലോ? അത് ഉറപ്പായും വലിയ പ്രശ്നമായി മാറും. രാത്രി ഒരിക്കലും ഐസ്‌ക്രീമുകള്‍ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇതൊരു ഡെസേര്‍ട്ട് ആണെങ്കിലും ശരീരത്തിന് അത്ര ഗുണകരമായ കാര്യങ്ങള്‍ അല്ല ഇതില്‍ അടങ്ങിയിട്ടുള്ളത്. വലിയൊരു അളവില്‍ പഞ്ചസാര അഥവാ മധുരം ഇതിലുണ്ട്. അതുപോലെ കലോറികള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ രാത്രിയില്‍ ഐസ്‌ക്രീമുകള്‍ കഴിക്കാതിരിക്കുക. കാരണം നമ്മുടെ ഭാരം വര്‍ധിപ്പിക്കാന്‍ ഐസ്‌ക്രീമുകള്‍ രാത്രി കഴിക്കുന്നതിലൂടെ വഴിയൊരുക്കും.
ഐസ്‌ക്രീമിന് പകരം ചിയ സീഡ്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ഫൈബറിന്റെ പവര്‍ഹൗസ് എന്നാണ് അറിയപ്പെടുന്നത്. ദീര്‍ഘനേരം നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ചിയ വിത്തുകള്‍ സഹായിക്കും. അതിന് കാരണം ഫൈബറാണ്. ഇവ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കും. അതിലൂടെ ശരീരത്തിലേക്ക് അമിതമായി ഭക്ഷണമെത്തുന്നതും കുറയും. ആരോഗ്യത്തെ ഇത് ഒട്ടും ബാധിക്കില്ല. കലോറികള്‍ ശരീരത്തില്‍ എത്തുന്നതും കുറയും. ഇവ വെള്ളത്തെ വലിച്ചെടുക്കും. അത് നമ്മുടെ ശരീരത്തിലേക്ക് ധാരാളമായി കൊണ്ടുവരും. അതിലൂടെയും വിശപ്പ് കുറയും. ഇനി മുതല്‍ ഡയറ്റില്‍ നിര്‍ബന്ധമായും ചിയ സീഡ്സും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. രാത്രിയില്‍ ബീഫ് അടക്കമുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. കാരണം ഇവയില്‍ കൊഴുപ്പും കലോറിയും വളരെ കൂടുതലാണ്. ഇവ നമ്മുടെ ഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലെ പ്രധാനിയാണ് ഫ്രഞ്ച് ഫ്രൈസ്. ഇവ ഒരു രാത്രി ഭക്ഷണമാണ്. എന്നാലും രാത്രിയില്‍ ഇവ പൂര്‍ണമായും ഒഴിവാക്കുക. കൊഴുപ്പ് ധാരാളമുണ്ട് ഇതില്‍. ഉയര്‍ന്ന കൊളസ്ട്രോളിനും ഇത് കാരണമാകും. അതിലൂടെ ഭാരവും വര്‍ധിക്കും. പിസ അതുപോലെ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. ഇതും ഇനി മുതല്‍ രാത്രിയില്‍ കഴിക്കേണ്ട. കൊഴുപ്പിന്റെ വലിയൊരു അളവ് ഇതിലുണ്ട്. അത് ഭാരത്തെ വല്ലാതെ വര്‍ധിപ്പിക്കും. ഇവയെല്ലാം ഒഴിവാക്കിയാല്‍ തന്നെ വേഗത്തില്‍ ഭാരവും കുടവയറുമെല്ലാം കുറയും.