CMDRF

എത്ര വിശന്നാലും ഇതൊന്നും രാത്രി കഴിക്കരുത്

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ രാത്രി കഴിക്കുന്നതും ഒഴിവാക്കുക

എത്ര വിശന്നാലും ഇതൊന്നും രാത്രി കഴിക്കരുത്
എത്ര വിശന്നാലും ഇതൊന്നും രാത്രി കഴിക്കരുത്

രാത്രിയിൽ അമിതമായി ആഹാരം കഴിക്കരുത് എന്ന് പറയാറുണ്ട്. കിടക്കുന്നതിന് മണിക്കൂറുകൾ മുന്നെ ഭക്ഷണം കഴിച്ച് ദഹിച്ചിട്ട് വേണം കിടക്കാൻ. പക്ഷെ നിലവിലെ ജീവിത സാഹചര്യത്തിനനുസരിച്ച് രാവിലെത്തെയും, ഉച്ചയ്ക്കത്തെയും കൂട്ടി മിക്കവരും രാത്രിയാണ് ഭക്ഷണം കഴിക്കാറുള്ളത്. അങ്ങനെ കഴിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. കഴിക്കുകയാണെങ്കിൽ ചില സാധനങ്ങളൊക്കെ ഒഴിവാക്കണം.

എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യാം. കോഫി, ചായ, സോഡ, എനര്‍ജി ഡ്രിങ്ക് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവയും ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് നല്ലതല്ല. ഇതിലെ ഉയര്‍ന്ന കൊഴുപ്പ് ഉറക്കത്തെ തടസപ്പെടുത്തും.

Also Read: വെറും വയറ്റിൽ ഒരു പപ്പായ ആയാലോ? അറിയാം ഗുണങ്ങൾ

കൂടാതെ രാത്രിയിൽ ചില പഴങ്ങളും കഴിക്കാൻ പാടില്ല. സ്ട്രസ് പഴങ്ങളായ ഓറഞ്ച്, ​ഗ്രേപ്പ് ഫ്രൂട്ട്, പൈനാപ്പിൾ, തണ്ണിമത്തൻ, വാഴപ്പഴം, മാമ്പഴം, തുടങ്ങിയവ ഒഴിവാക്കുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്താം.

Also Read: പോഷണം കുറഞ്ഞ ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം..

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ രാത്രി കഴിക്കുന്നതും ഒഴിവാക്കുക. ഇവയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. രാത്രി ഡാര്‍ക്ക് ചോക്ലേറ്റും കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള ‘ടൈറോസിന്‍’ എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്താം.

Top