വീണ്ടും ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍

വീണ്ടും ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍
വീണ്ടും ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍

ക്ഷണസാധനങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് എല്ലാവരുടെയും ശീലമാണ്. എന്നാല്‍ വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളുണ്ട്. ചായ, മുട്ട, ചീര, എണ്ണ, ഉരുളക്കിഴങ്ങ്, ചോറ്, മഷ്റൂം, ബീറ്റ്‌റൂട്ട് എന്നിവയാണവ. ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയ ചായ വീണ്ടും ചൂടാക്കുമ്പോള്‍ ഇവയുടെ രുചിയും മറ്റ് ഗുണങ്ങളും നഷ്ടപ്പെടും. പ്രോടീന്‍ ധാരാളം അടങ്ങിയ മുട്ട വീണ്ടും ചൂടാക്കി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

നൈട്രേറ്റ് അടങ്ങിയ ചീര വീണ്ടും ചൂടാക്കുമ്പോള്‍ അത് ആരോഗ്യത്തിന് ദോഷം ചെയ്യാം. അതിനാല്‍ ചീരയും രണ്ടാമത് ചൂടാക്കി കഴിക്കരുത്. എണ്ണയും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഭാവിയില്‍ കാന്‍സര്‍ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഉരുളക്കിഴങ്ങും വീണ്ടും ചൂടാക്കി കഴിക്കുന്നത് വയറിന് നല്ലതല്ല. വേവിച്ച അരി ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും വീണ്ടും ചൂടാകുന്നത് നന്നല്ല. മഷ്റൂം വീണ്ടും ചൂടാക്കുന്നതിലൂടെ രുചിയും ഘടനയും നഷ്ടപ്പെടാം. നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് വീണ്ടും ചൂടാകുന്നത് ആരോഗ്യത്തിന് ഗുണമാകില്ല.

Top