പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ രോഗമാണ്. സ്‌ത്രീകളുടെ ആർത്തവക്രമം തെറ്റിക്കുന്ന ഒരു ഹോർമോണൽ രോഗമെന്നും പറയാം. ശരീരഭാരം കൂടുക, മുഖത്തെ രോമവളർച്ച, ക്രമരഹിതമായ ആർത്തവം എന്നിങ്ങനെ നിരവധി ലക്ഷണങ്ങളാണ് ഇതുമൂലമുണ്ടാകുന്നത്. ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം.
അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആർത്തവം, ആർത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഫെർട്ടിലിറ്റി പ്രശ്നങ്ങൾ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം. ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകില്ല. എന്നാൽ ഒരുപരിധി വരെ ഭക്ഷണക്രമം ഇതിനെ സ്വാധീനിക്കാം. പിസിഒഎസ് ഉള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ പിസിഒഎസ് ഉള്ള സ്ത്രീകൾ കഴിക്കുന്നത് നല്ലതാണ്. ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ
ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വഷളാക്കും. അതിനാൽ ജിഐ കുറഞ്ഞ ഭക്ഷണങ്ങളാണ് പിസിഒഎസ് ഉള്ള സ്ത്രീകൾ കഴിക്കേണ്ടത്.
പ്രോട്ടീൻ
പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകൾ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും പിസിഒഎസ് ഉള്ള സ്ത്രീകൾ കഴിക്കുന്നത് നല്ലതാണ്. ഇതിനായി ബെറി പഴങ്ങൾ, ഫാറ്റി ഫിഷ്, ഇലക്കറികൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക