രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിൻറെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വേണ്ട ഒന്നാണ് വിറ്റാമിൻ കെ. വിറ്റാമിൻ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം.
ചീര
വിറ്റാമിൻ കെ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയിൽ 540 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. അതിനാൽ ചീര കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ കെ ലഭിക്കാൻ സഹായിക്കും.
ഉലുവ
100 ഗ്രാം ഉലുവയിലും 540 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.
മുരിങ്ങയ്ക്ക
100 ഗ്രാം മുരിങ്ങയ്ക്കയിൽ 146 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.
Also Read:ചെറിയ നാരങ്ങയുടെ വലിയ ഗുണങ്ങൾ
കാബേജ്
ഒരു കപ്പ് കാബേജിൽ 76 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്.
മല്ലിയില
100 ഗ്രാം മല്ലിയിലയിൽ നിന്നും 310 മൈക്രോഗ്രാം വിറ്റാമിൻ കെ വരെ ലഭിക്കും.
Also Read:അറിയാതെ പോകരുത് ചീര നൽകുന്ന ഈ ഗുണങ്ങൾ
ഗ്രീൻ പീസ്
ഒരു കപ്പ് ഗ്രീൻ പീസിൽ 25 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ കെയ്ക്ക് പുറമേ, ഫൈബർ, പ്രോട്ടീൻ, അയേൺ, ഫോസ്ഫർസ്, വിറ്റാമിൻ എ, സി എന്നിവയും ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്നു.
കോളിഫ്ലവർ
ഒരു കപ്പ് കോളിഫ്ലവറിൽ 17 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്.
മുട്ട
വിറ്റാമിൻ കെ1, കെ2 തുടങ്ങിയവ അടങ്ങിയ മുട്ടയുടെ മഞ്ഞയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.