ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

പ്രായമാകുമ്പോഴാണ് ഡിമൻഷ്യ പലരിലും കണ്ടുവരാറുള്ളത്

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ലച്ചോറിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്ന നാഡീവ്യൂഹ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ഡിമെൻഷ്യ. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. പ്രായമാകുമ്പോഴാണ് ഡിമൻഷ്യ പലരിലും കണ്ടുവരാറുള്ളത്.

ഓർമ്മക്കുറവ് അഥവാ ചിന്തിക്കാനുള്ള ബുദ്ധിമുട്ടുകൾ, ഒന്നും ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുക, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയവയാണ് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ.

ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം:

ഇലക്കറികൾ

ഇലക്കറികളിൽ വിറ്റാമിനുകളായ സി, ബി, കെ, ഇ, ഫോളേറ്റ്, ആൻറി ഓക്സിഡൻറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാനും ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാൽ ചീര പോലെയുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്താം.

Also Read:വിറ്റാമിൻ കെയുടെ കുറവിനെ പരിഹരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികളിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കും.

ഫാറ്റി ഫിഷ്

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.

നട്സ്

ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ് നട്സുകൾ. ഇവയെല്ലാം ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാൽ ബദാം, വാൾനട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം.

Also Read:ചെറിയ നാരങ്ങയുടെ വലിയ ​ഗുണങ്ങൾ

മുഴുധാന്യങ്ങൾ

നാരുകൾ, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ധാന്യങ്ങൾ. ഇവയും തലച്ചോറിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി- ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളുള്ള ഇവ തലച്ചോറിൻറെ ആരോഗ്യത്തെ സംരക്ഷിക്കും.

Also Read:ഫോളിക് ആസിഡിന്‍റെ കുറവ് ശരീരം കാണിക്കുന്നുണ്ടോ? ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതും തലച്ചോറിൻറെ ആരോഗ്യത്തിന് നല്ലതാണ്.

Top