ജെറുസലേം: ഹിസ്ബുള്ള കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന്‍ സ്രോറിനെ വധിക്കുന്നതിനായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റേത് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബയ്‌റുത്തിന് സമീപം നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഡ്രോണ്‍ യൂണിറ്റ് തലവനായിരുന്ന സ്രോറിനെ ഇസ്രയേല്‍ വധിക്കുകയുണ്ടായത്. കെട്ടിട സമുച്ചയത്തിനുനേരെ ആക്രമണം നടത്തുന്നതിന്റെയും പലതവണ സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ദൃശ്യങ്ങളുടെ ആധികാരികതയുടെ കാര്യത്തിൽ നിലവിൽ സ്ഥിതീകരണമില്ല.
ALSO READ: ആക്രമണം തുടർന്ന് ഇസ്രയേൽ; കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചന
1996-ല്‍ ഹിസ്ബുള്ളയുടെ ഭാഗമായ സ്രോര്‍ വളരെവേഗം സായുധസംഘത്തിന്റെ നേതൃനിരയിലേക്കും ആക്രമണങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്നതിലേക്കും ഉയര്‍ന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇസ്രയേലിനെതിരെ ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളടക്കമുള്ള പല നീക്കങ്ങള്‍ക്കും സ്രോര്‍ ചുക്കാന്‍ പിടിച്ചിരുന്നു.