മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഫൂട്ടേജ്’ ആഗസ്റ്റ് 23ന് തിയേറ്ററിലെത്തും. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റിൽ തീർത്തുമൊരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ടെക്‌നിക് ആണ് ഫൗണ്ട് ഫൂട്ടേജ്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുകയും ചർച്ചയാകുകയും ചെയ്തിരുന്നു.
മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് ഫിലിംസ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. തിരക്കഥ, സംഭാഷണം- ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ. അനുരാഗ് കശ്യപ് ആണ് ചിത്രം മലയാളത്തിൽ പ്രെസെന്റ് ചെയ്യുന്നത്.
ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രോമിസ് സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പോസ്റ്റർ ഡിസൈൻ- ഈസ്തെറ്റിക് കുഞ്ഞമ്മ, മാർക്കറ്റിങ്- ഹൈറ്റ്സ്. പിആർഒ – എ എസ് ദിനേശ്, ശബരി.