ആന്ധ്രാ ഹൈബ്രിഡ് വിത്തുകൾ പരീക്ഷിക്കാനൊരുങ്ങി കുന്നത്തേരി പാടം

120 ദിവസംകൊണ്ട് വിളവെടുക്കാം തക്ക രീതിയിലാണ് പരീക്ഷണം.

ആന്ധ്രാ ഹൈബ്രിഡ് വിത്തുകൾ പരീക്ഷിക്കാനൊരുങ്ങി കുന്നത്തേരി പാടം
ആന്ധ്രാ ഹൈബ്രിഡ് വിത്തുകൾ പരീക്ഷിക്കാനൊരുങ്ങി കുന്നത്തേരി പാടം

എരുമപ്പെട്ടി : ആന്ധ്രയിൽ നിന്നുള്ള ഹൈബ്രിഡ് വിത്തുകൾ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ എരുമപ്പെട്ടി പഞ്ചായത്തിലെ കുന്നത്തേരി പാടത്തിറക്കുന്നു. വരവൂർ പഞ്ചായത്ത് അസി. സെക്രട്ടറിയും കർഷകനുമായ ആൽഫ്രെഡ് മുരിങ്ങത്തേരി ഒരേക്കറിലാണ് ഹൈബ്രിഡ് വിത്ത് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. മട്ട നെല്ലിനമായ ദീപ്തി വിത്താണ് ഇതിനായി ഉപയോഗിക്കുന്നത്.

ALSO READ: വയനാട് ദുരന്തബാധിതര്‍ക്ക് സഹായവുമായി കേരള ബ്ലാസ്റ്റേഴ്സ്

കുന്നത്തേരി പാടത്ത് പതിറ്റാണ്ടുകൾക്കുശേഷം പരീക്ഷണാടിസ്ഥാനത്തിൽ പുഞ്ചകൃഷി ചെയ്ത് നൂറുമേനി വിളവ് നേടിയിരുന്നു. വർണ അടക്കമുള്ള വിവിധതരം വിത്തിനങ്ങളും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. 120 ദിവസംകൊണ്ട് വിളവെടുക്കാം തക്ക രീതിയിലാണ് പരീക്ഷണം. ഒരേക്കറിൽനിന്ന് നാലു ടൺ വരെ വിളവും പ്രതീക്ഷിക്കുന്നു. ഒരേക്കർ നടാൻ 12 കിലോ വിത്തു മതി. ഒരു കിലോ വിത്തിന് 150 രൂപയാണ് വില. വിളവെടുപ്പ് കഴിഞ്ഞാൽ സപ്ലൈകോ വഴി ഈ നെല്ല് വിൽക്കാനും കഴിയും. വരവൂർ പഞ്ചായത്തിലെ കൂർക്ക, നെൽ കർഷകനായ പൂപ്പറമ്പിൽ മധു സൗജന്യമായി നൽകിയ വിത്താണ് കുന്നത്തേരിയിൽ പരീക്ഷിക്കുന്നത്.

സാധാരണയായി കുന്നത്തേരി പാടത്ത് ഉമ വിഭാഗത്തിലുള്ള വിത്താണ് ഉപയോഗിക്കുന്നത്. ഉമയ്ക്കും ദീപ്തിക്കും ഓരേ മൂപ്പായതിനാൽ വിത്തിറക്കുന്നതും വിളവെടുക്കുന്നതും ഒരുമിച്ചാകാം എന്നത് ഉപകാരപ്രകമാണ്. ഇത്തവണ വിതരണംചെയ്തത് കാലാവധി കഴിഞ്ഞ ഉമ വിത്താണെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, കൃഷിവകുപ്പധികൃതർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കർഷകർ വിത്തിറക്കുകയാണിപ്പോൾ.

Top