ബെംഗളൂരു: വൈദ്യുതി നിരക്കില്‍ ഗണ്യമായ കുറവ് വരുത്തി കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍. നിരക്ക് മാറ്റം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 1.10 രൂപയാണ് കുറച്ചത്. പ്രതിമാസം 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ കുറവ് പ്രയോജനകരമാണ്. ഇപ്പോള്‍ യൂണിറ്റിന് 5.90 രൂപയാണ് വില. 15 വര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കുറയുന്നത്.
എന്നിരുന്നാലും, പ്രതിമാസം 100 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റില്‍ താഴെയുള്ള ഉപഭോഗത്തിന് സൗജന്യ വൈദ്യുതിക്ക് അര്‍ഹതയുള്ളവര്‍ക്കും ഈ കുറവ് ബാധിക്കില്ല. സംസ്ഥാനത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികള്‍ക്കും (എസ്‌കോം) പുതുക്കിയ നിരക്കുകള്‍ ബാധകമാണെന്നും അറിയിച്ചു.