CMDRF

ഓഹരി വിപണിയിൽ കുതിപ്പുമായി കേരളം

140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 10 കോടിയാണ്

ഓഹരി വിപണിയിൽ കുതിപ്പുമായി കേരളം
ഓഹരി വിപണിയിൽ കുതിപ്പുമായി കേരളം

രിത്രത്തിൽ ആദ്യമായി ഓഹരി വിപണിയിൽ 25 ലക്ഷം കടന്ന് മലയാളി സാന്നിധ്യം. നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ച് പുറത്ത് വിട്ട ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം 25.06 ലക്ഷമാണ് കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം. 2009-10ൽ 3.45 ലക്ഷം മലയാളി നിക്ഷേപകരാണുണ്ടായിരുന്നത്. 2014-15ൽ ഇത് 5.83 ലക്ഷമായി. കോവിഡിന് ശേഷം നിക്ഷേപരുടെ എണ്ണത്തിലുണ്ടായത് വൻ മുന്നേറ്റമാണ്. 2019-20ൽ 9.42 ലക്ഷം പേരായിരുന്നു മലയാളി നിക്ഷേപകരെങ്കിൽ പിന്നീടുള്ള നാലര വർഷത്തിനിടെ എണ്ണം ഉയർന്നത് 25 ലക്ഷത്തിന് മുകളിലേക്കാണ്.കേരളത്തിൽ നിന്ന് കഴിഞ്ഞമാസം മാത്രം 49,900 പേരാണ് പുതുതായി രജിസ്റ്റർ ചെയ്തത്.

ഏറ്റവും മുന്നിലായി മഹാരാഷ്ട്രയും, ഉത്തർപ്രദേശും

140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 10 കോടിയാണ്. ഇതിൽ 1.7 കോടിപ്പേരും മഹാരാഷ്ട്രയിൽ നിന്ന്. 16.8 ശതമാനമാണ് മഹാരാഷ്ട്രയുടെ വിഹിതം. 1.13 കോടി നിക്ഷേപകരും 11.2% വിഹിതവുമായി ഉത്തർപ്രദേശാണ് രണ്ടാമത്. 88.47 ലക്ഷം പേരും 8.7% വിഹിതവുമായി ഗുജറാത്ത് മൂന്നാംസ്ഥാനത്തുണ്ട്. ബംഗാൾ (58.98 ലക്ഷം പേർ), രാജസ്ഥാൻ (57.79 ലക്ഷം) എന്നിവയാണ് ടോപ് 5ലെ മറ്റ് സംസ്ഥാനങ്ങൾ.

കർണാടക (56.39 ലക്ഷം), തമിഴ്നാട് (53.34 ലക്ഷം), മധ്യപ്രദേശ് (49.22 ലക്ഷം), ആന്ധ്രാപ്രദേശ് (45.89 ലക്ഷം), ഡൽഹി (45.49 ലക്ഷം) എന്നിവയാണ് ടോപ് 10ലെ മറ്റ് സംസ്ഥാനങ്ങൾ. 14-ാം സ്ഥാനത്താണ് കേരളം. 2,000 പേർ വീതമുള്ള ലക്ഷദ്വീപും ല‌ഡാക്കുമാണ് ഏറ്റവും പിന്നിൽ. രാജ്യത്തെ മൊത്തം ഓഹരി നിക്ഷേപകരിൽ നാലിലൊന്നും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണെന്നും എൻഎസ്ഇയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Top