CMDRF

ചരിത്രത്തിലാദ്യമായി വിജയികളെ കണ്ടെത്താനായി നടത്തിയത് മൂന്ന് സൂപ്പർ ഓവറുകൾ

ചരിത്രത്തിലാദ്യമായി വിജയികളെ കണ്ടെത്താനായി നടത്തിയത് മൂന്ന് സൂപ്പർ ഓവറുകൾ
ചരിത്രത്തിലാദ്യമായി വിജയികളെ കണ്ടെത്താനായി നടത്തിയത് മൂന്ന് സൂപ്പർ ഓവറുകൾ

ബെംഗളൂരു: ടി20 ക്രിക്കറ്റിൻറെ ചരിത്രത്തിലാദ്യമായി വിജയികളെ കണ്ടെത്താനായി നടത്തിയത് മൂന്ന് സൂപ്പർ ഓവറുകൾ. കർണാടകയിലെ ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയിൽ ബെംഗലൂരു ബ്ലാസ്റ്റേഴ്സും ഹുബ്ലി ടൈഗേഴ്സും തമ്മിലുള്ള മത്സരം നിശ്ചിത ഓവറിൽ ടൈ ആയതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ മൂന്ന് സൂപ്പർ ഓവറുകൾ നടത്തേണ്ടിവന്നത്. ടി20 ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ വിജയികളെ കണ്ടെത്താനായി മൂന്ന് സൂപ്പർ ഓവറുകൾ നടത്തുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്സ് ക്യാപ്റ്റൻ മായങ്ക് അഗർവാളിൻറെ അർധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറിൽ 164 റൺസടിച്ചപ്പോൾ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് മതിയായിരുന്നിട്ടും ബെംഗളൂരു ബ്ലാസ്റ്റേഴ്സിനും നേടാനായത് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ്. അവസാന പന്തിൽ ജയിക്കാൻ ഒരു റൺ മതിയായിരുന്നിട്ടും ക്രാന്തി കുമാർ റണ്ണൗട്ടായതോടെയാണ് മത്സരം ടൈ ആയത്. തുടർന്നായിരുന്നു വിജയികളെ കണ്ടെത്താനായി സൂപ്പർ ഓവർ നടത്തിയത്. ആദ്യ സൂപ്പർ ഓവറിൽ ഹുബ്ലി ടൈഗേഴ്സ് നായകൻ മായങ്ക് അഗർവാൾ ഗോൾഡൻ ഡക്കായപ്പോൾ ആകെ നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസായിരുന്നു. അവസാന പന്ത് സിക്സ് അടിച്ചായിരുന്നു ടൈഗേഴ്സ് 10 റൺസിലെത്തിയത്.

11 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റൻ മനീഷ് പാണ്ഡെ നാലാം പന്ത് സിക്സിന് പറത്തിയെങ്കിലും അവർക്കും നേടാനായത് 10 റൺസ്. തുടർന്ന് രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്സ് നേടിയത് എട്ട് റൺസായിരുന്നു. മറുപടി ബാറ്റിംഗിൽ ബ്ലാസ്റ്റേഴ്സ് ആദ്യ പന്ത് തന്നെ ബൗണ്ടറി അടിച്ചെങ്കിലും അവർക്കും നേടാനായത് എട്ട് റൺസ് മാത്രം. തുടർന്നായിരുന്നു മൂന്നാം സൂപ്പർ ഓവർ. മൂന്നാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ്. മറുപടി ബാറ്റിംഗിൽ അവസാന പന്ത് ബൗണ്ടറി കടത്തി ക്രാന്തി കുമാർ ഹുബ്ലി ടൈഗേഴ്സിനെ വിജയത്തിലെത്തിച്ചു.

Top