കേസുകളുടെ നടത്തിപ്പില്‍ സര്‍ക്കാരിന്; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്

കേസുകളുടെ നടത്തിപ്പില്‍ സര്‍ക്കാരിന്; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്
കേസുകളുടെ നടത്തിപ്പില്‍ സര്‍ക്കാരിന്; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്

കൊച്ചി: കേസുകളുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം സംസ്ഥാനത്തെ പരമോന്നത കോടതിയോട് സര്‍ക്കാര്‍ അനാദരവ് കാണിക്കുന്നുവെന്നും കേസുകള്‍ നീട്ടിവെക്കാന്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത് മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. എറണാകുളം- മൂവാറ്റുപുഴ പാതയുടെ ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ വിമര്‍ശനം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനോ ഹാജരായില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.

2018 മുതല്‍ പരിഗണനയുള്ള കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ജൂണ്‍ 11ന് കേസ് പരിഗണിക്കുമ്പോള്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായി നടപടികള്‍ വിശദീകരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ വിഷയം പരിഗണിച്ചപ്പോള്‍ ഹാജരാകാനുള്ള ബുദ്ധിമുട്ട് കാണിച്ച് കെ.വാസുകി ഐഎഎസ് അപേക്ഷ നല്‍കി ഇതോടെയാണ് കോടതിയില്‍നിന്നും രൂക്ഷ വിമര്‍ശനം ഉണ്ടായത്. കേസുകളുടെ നടത്തിപ്പിലും കോടതി നടപടികളിലും ഉദാസീന മനോഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. സംസ്ഥാനത്തെ പരമോന്നത കോടതിയോടുള്ള അനാദരവ് വേദനയുളവാക്കുന്നതാണ്. പലവട്ടം ആവശ്യപ്പെട്ടിട്ടും എതിര്‍ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുന്നില്ല. കേസുകള്‍ നീട്ടിവെക്കാന്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു. ഇതുമൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നു എന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Top