ഇനി മുടിവെട്ടിയാൽ ഫ്ലോപ്പ് ആവില്ല

ഇനി മുടിവെട്ടിയാൽ ഫ്ലോപ്പ് ആവില്ല
ഇനി മുടിവെട്ടിയാൽ ഫ്ലോപ്പ് ആവില്ല

രോ ട്രെൻഡിനനുസരിച്ച് മാറുന്നവരാണ് നമ്മൾ. വസ്ത്രത്തിൽ, ആഹാരരീതിയിൽ, തുടങ്ങി പല കാര്യങ്ങളിലും വ്യത്യസ്തരായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ നാം ചെയ്ഞ്ച് വരുത്തുന്ന ഒന്നാണ് ഹെയർ സ്റ്റൈൽ. സെലിബ്രിറ്റികളുടെയോ സുഹൃത്തുക്കളുടെയോ ഹെയർ സ്റ്റൈൽ കണ്ട് അത് അനുസരിച്ച് മുടിവെട്ടും. എന്നാൽ മുടിവെട്ടി കഴിഞ്ഞാണ് അവർക്ക് അത് അടിപൊളിയായും നമുക്ക് അത് ഫ്ലോപ്പ് ആയും തോന്നുന്നത്. ഇതിന് കാരണം എന്താണെന്ന് അറിയാമോ? ഒരുപക്ഷെ ഇതിനു കാരണം നിങ്ങളുടെ മുഖ ഷെയ്പ്പാണ്. ഓരോ മുഖ ഷെയ്പ്പിനും അനുയോജ്യമായ ഹെയർ കട്ടുകൾ ഉണ്ട്. ഫേഷ്യൽ ഫീച്ചറുകളെ എടുത്തുകാട്ടാൻ ഹെയർ സറ്റൈലുകൾക്ക് സാധിക്കും. അതിനാൽ ഏത് ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കണമെന്ന് ശ്രദ്ധയോടെ കണ്ടെത്തണം.

ഇതിനായി നിങ്ങളുടെ മുഖ ഷെയ്പ്പ് എന്താണെന്ന് കണ്ടെത്തുകയാണ് ചെയേണ്ടത്. നിങ്ങളുടേത് ഹാർട്ട് ഫേയ്സാണോ, ഓവൽ ഫേയ്സാണോ അതോ ചതുരാകൃതിയിലുള്ള ഫേയ്സാണോ എന്ന് കണ്ടെത്തുക. നിങ്ങളുടേതിനോട് സാദൃശ്യമു‌ള്ള മുഖ ഷെയ്പ്പുള്ള സെലബ്രിറ്റികളുമായി താരതമ്യപെടുത്തി ഇത് കണ്ടെത്താവുന്നതാണ്.

ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കാനുള്ള ടിപ്സ്

ഓവൽ ഫെയ്സിന് അനുയോജ്യമായ നിരവധി ഹെയർ സ്റ്റൈലുകളുണ്ടെങ്കിലും ഏറ്റവും അനുയോജ്യമായത് ലോങ് ലെയേഴ്സും കർട്ടൻ ബാങ്സുകളും ആണ്. ഫെയ്സ് ഫ്രെയിമിങ്ങിന് പറ്റിയ ഒരു ക്ലാസിക് ഓപ്ഷനാണ് ഇത്. ലോങ് ലെയേഴ്സ് ഒരു സോഫ്റ്റ് ലുക്ക് തരുമ്പോൾ കർട്ടൻ ബാങ്സ് മുഖത്തെ ഫ്രെയിം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ALSO READ:ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്താം ഈ പീനട്ട് ബട്ടർ

സ്ക്വയർ ഫെയ്സിന് സോഫ്റ്റ് ലെയേർഡ് ബോബാണ് മികച്ചത്. ഇത് കൂർത്ത മുഖ കോണുകളെ ഒന്ന് സോഫ്റ്റാക്കാനും ഫെയ്സ് ഫ്രെയിമിങ് ചെയ്യാനും സഹായിക്കുന്നു. ജോ ലൈനിന് താഴെ ഇത് ഒരു ബൾക്കി ഫീൽ നൽകുന്നതോടെ മുഖത്തിന് നല്ലൊരു ഫിനിഷിങ് ഇത് നൽക്കും. മാത്രമല്ല ഇത് പരിപാലിക്കാനും എളുപ്പമാണ്.

വിശാലമായ നെറ്റിയാണ് ഹാർട്ട് ഷെയ്പ്പ് മുഖത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഫെയ്സ് പ്രൊപ്പോഷനെ ഒരുപോലെയാക്കാൻ സ്വീപ്റ്റ് ബാങ്സ് ഉള്ള ടെക്സ്ചർഡ് ലോബ് കട്ട് ഹാ‌ർട്ട് ഷെയ്പ്പ് ഫെയ്സ്ക്കാർക്ക് അനുയോജ്യമായിരിക്കും. തോളിന് തൊട്ടു മുകളില്‍ വരെയുള്ള ലോബ് ഹെയർ സ്റ്റൈയിലാവും ഇവരെ ഭം​ഗിയാക്കുന്നത്. ഇത് എയർ ഡ്രൈ ചെയ്തോ ചെറിയ കേൾ ചെയ്തോ ഇടാവുന്നതാണ്.

Top