CMDRF

ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്; പട്ടികയിൽ ഇന്ത്യക്കാരിയും

ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്; പട്ടികയിൽ ഇന്ത്യക്കാരിയും
ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്; പട്ടികയിൽ ഇന്ത്യക്കാരിയും

ലോകത്തിലെ സമ്പന്നരായ 10 വനിതകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വനിതകളുടെ സമ്പത്തിന്റെ കാര്യത്തിൽ വൻ കുതിച്ചുചാട്ടമാണ് ഈ വർഷം രേഖപ്പെടുത്തിയതെന്നും ഫോബ്സ് ചൂണ്ടിക്കാട്ടി. ഫോബ്സ് പുറത്തു വിട്ട പട്ടികയനുസരിച്ച് ലോകത്ത് 2,781 ശതകോടീശ്വരൻമാരുണ്ട്. 2023നെ അപേക്ഷിച്ച് 2024ൽ ഈ പട്ടികയിൽ ഇടംപിടിച്ച സ്ത്രീകളുടെ എണ്ണം കൂടുതലാണ്. 2024ൽ പട്ടികയിൽ ഉൾപ്പെ​ട്ട ആകെ ശതകോടീശ്വരൻമാരുടെ 13.3 ശതമാനം സത്രീകളാണ്. 2023ൽ ഇത് ഈ പ്രാതിനിധ്യം 12.8 ആയിരുന്നു. തുടർച്ചയായി നാലുവർഷവും സ്ത്രീകളുടെ കൂട്ടത്തിൽ സമ്പത്തിന്റെ കാര്യത്തിൽ ​ഫ്രഞ്ച് വ്യവസായിയും എഴുത്തുകാരിയുമായ ​ഫ്രാങ്കോയ്സ് ഇടം പിടിച്ചിട്ടുണ്ട്.

ബെറ്റൺകോർട്ട് മെയേഴ്സ് ആണ് ഒന്നാംസ്ഥാനത്തുള്ളത്. 2024ലെ കണക്കനുസരിച്ച് 98.2 ബില്യൺ യു.എസ് ഡോളറാണ് ഇവരുടെ ആസ്തി. എൽ ഓറിയലിന്റെ സ്ഥാപകനായ യൂജിൻ ഷൂല്ലറുടെ പേരക്കുട്ടിയാണിവർ. അമ്മ 2017ൽ മരിച്ചതോടെയാണ് കുടുംബ കമ്പനിയുടെ നിക്ഷേപവും ഓഹരികളും ചേർന്ന് മെയേഴ്സിന്റെ സമ്പത്ത് ഇരട്ടിപ്പിച്ചത്. ലോകസമ്പന്നരുടെ പട്ടികയിൽ 16ാം സ്ഥാനത്താണിവർ. പട്ടികയിൽ ഇന്ത്യക്കാരിയായ സാവിത്രി ജിൻഡാലും ഇടം നേടി. 38 ബില്യൺ ഡോളറിന്റെ സമ്പത്തുമായി അഞ്ചാംസ്ഥാനത്താണ് സാവിത്രി. ഒ.പി. ജിൻഡാൽ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സൺ എമെരിറ്റയാണ് അവർ. ഭർത്താവ് ഒ.പി.ജിൻഡാലിന്റെ അപകട മരണശേഷമാണ് ജിൻഡാൽ ഗ്രൂപ്പിന്റെ ഓഹരികളും മറ്റും സാവിത്രിയിലേക്കും മക്കളിലേക്കും എത്തിയത്.

Top