ദുബൈ: മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹമായിരുന്നു ഒന്നാമത്. ഇന്ത്യയില്‍ 19ാം സ്ഥാനവും യൂസഫലിക്കാണ്. ആഗോളതലത്തില്‍ 497ല്‍നിന്ന് 344ാം സ്ഥാനത്തെത്താനും ഇദ്ദേഹത്തിന് സാധിച്ചു. 7600 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തിമൂല്യം. ഇദ്ദേഹമടക്കം 12 മലയാളികള്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
11600 കോടി ഡോളറിന്റെ ആസ്തിയുമായി ഇന്ത്യയില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാമതായി. 20330 കോടി ഡോളര്‍ ആസ്തിയുള്ള ലൂയി വിത്തോണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ടാണ് ആഗോള അതിസമ്പന്നന്‍. ഇലോണ്‍ മസ്‌ക് (19500 കോടി ഡോളര്‍), ജെഫ് ബെസോസ് (19400 കോടി ഡോര്‍) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇതില്‍ സാറ ജോര്‍ജ് മുത്തൂറ്റ് (130 കോടി ഡോളര്‍) ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംനേടുന്ന ആദ്യ വനിതയെന്ന സവിശേഷത കരസ്ഥമാക്കി.
ജോയ് ആലുക്കാസ് (440 കോടി ഡോളര്‍), ഡോ. ഷംസീര്‍ വയലില്‍ (350 കോടി ഡോളര്‍), ക്രിസ് ഗോപാലകൃഷ്ണന്‍ (350 കോടി ഡോളര്‍), രവി പിള്ള (330 കോടി ഡോളര്‍), സണ്ണി വര്‍ക്കി (330 കോടി ഡോളര്‍), ടി.എസ്. കല്യാണ രാമന്‍ (320 കോടി ഡോളര്‍), എസ്.ഡി. ഷിബു ലാല്‍ (200 കോടി ഡോളര്‍), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (160 കോടി ഡോളര്‍), ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് (130 കോടി ഡോളര്‍), ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (130 കോടി ഡോളര്‍), ജോര്‍ജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളര്‍), എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മലയാളികള്‍.