ന്യൂഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹിയിലാണ് ദാരുണ സംഭവമുണ്ടായത്. ഹരിയാനയിലെ റോഹ്തക്കിൽനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സോണിയുടെ കാമുകൻ സലീം ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.
ഗർഭിണിയായതിനു പിന്നാലെ വിവാഹം കഴിക്കാൻ സോണി നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സോണിയെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നു.
Also Read: 12കാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയിരുന്നു. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read: വീട്ടിൽ കഞ്ചാവുചെടി പരിപാലനം; യുവാവ് അറസ്റ്റിൽ
മറ്റൊരാൾക്കു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോണിക്ക്, ഇൻസ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നു. ബന്ധം വിലക്കിയെങ്കിലും തുടരുകയായിരുന്നു.