CMDRF

ഇന്ത്യൻ വിപണിയിലേക്ക് മടങ്ങി വരവിനൊരുങ്ങി ഫോർഡ് മോട്ടോഴ്സ്

ഇന്ത്യൻ വിപണിയിലേക്ക് മടങ്ങി വരവിനൊരുങ്ങി ഫോർഡ് മോട്ടോഴ്സ്
ഇന്ത്യൻ വിപണിയിലേക്ക് മടങ്ങി വരവിനൊരുങ്ങി ഫോർഡ് മോട്ടോഴ്സ്

പുതിയ തന്ത്രങ്ങളുമായാണ് 2021ൽ ഇന്ത്യൻ വാഹന വിപണിയിൽ നിന്നും പിൻവാങ്ങിയ ഫോർഡ് തിരിച്ചു വരവിനു തയ്യാറെടുക്കുന്നത്. കൂടുതൽ നിക്ഷേപങ്ങൾ നടത്തിയും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമുള്ള പ്രവർത്തനങ്ങളിലൂടെ വിപണി പിടിക്കാനുള്ള ശ്രമമാണ് ഫോർഡ് നടത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച ശേഷം ചൈനീസ്, യൂറോപ്യൻ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ ഫോർഡിന് കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇന്ത്യൻ വാഹന വിപണി നല്ല രീതിയിൽ വളരുന്നുമുണ്ട്. ഇത് മുതലെടുത്തു കൂടുതൽ മോഡലുകൾ ഇറക്കി വിപണി പിടിക്കാനാണ് കമ്പനിയുടെ പ്ലാൻ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. മാത്രവുമല്ല ഇന്ത്യയിലെ വാഹന ഉപയോക്താക്കൾക്കിടയിൽ ഇപ്പോഴും നല്ല പേര് നിലനിർത്താൻ ഫോർഡിന് കഴിഞ്ഞിട്ടുണ്ട്. വിൽപ്പന അവസാനിപ്പിച്ചെങ്കിലും ആഫ്റ്റർ സെയിൽസ് വിഭാഗത്തിന്റെ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

കൂടാതെ ഫോണിന്റെ മിക്ക മോഡലുകൾക്കും ഇപ്പോഴും ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞവർഷം ചെന്നൈയിലെ തങ്ങളുടെ പ്ലാന്റ് വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും ഫോർഡ് പിന്മാറിയിരുന്നു. അതേസമയം, ഇന്ത്യയിലേക്ക് മടങ്ങി വന്നാലും ഒരു വർഷത്തോളമെടുത്താൽ മാത്രമേ കമ്പനിക്ക് വാഹനം നിരത്തിലിറക്കാൻ പറ്റൂ. ചെന്നൈയിലെ പ്ലാന്റ് വാഹന നിർമ്മാണത്തിന് തയ്യാറാക്കുകയും നിയമപരമായ നൂലാമാലകൾ തീർക്കുകയും വേണം. കമ്പനി ഏതൊക്കെ മോഡലുകളാണ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്ന കാര്യത്തിൽ സൂചനകൾ ലഭിച്ചിട്ടില്ല.

Top