ഭൂഗർഭ അറയിൽ വിദേശ മദ്യശേഖരം; യുവാവ് എക്സൈസ് പിടിയിൽ

രഹസ്യമായി നിർമിച്ച ഭൂഗർഭ അറയിൽനിന്ന് 130 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്

ഭൂഗർഭ അറയിൽ വിദേശ മദ്യശേഖരം; യുവാവ് എക്സൈസ് പിടിയിൽ
ഭൂഗർഭ അറയിൽ വിദേശ മദ്യശേഖരം; യുവാവ് എക്സൈസ് പിടിയിൽ

കൊണ്ടോട്ടി: വീട്ടുമുറ്റത്ത് നിർമ്മിച്ച ഭൂഗർഭ അറയിൽ വിൽപനക്കായി സൂക്ഷിച്ച വിദേശ മദ്യശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊണ്ടോട്ടി നീറാട് നായരങ്ങാടി സ്വദേശി താന്നിക്കാട് രാജേഷ് (45) ആണ് അറസ്റ്റിലായത്. ഇയാൾ രഹസ്യമായി നിർമിച്ച ഭൂഗർഭ അറയിൽനിന്ന് 130 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്.

വീട്ടുമുറ്റത്ത് വിരിച്ച ടൈലുകൾക്കടിയിൽ രഹസ്യ അറകൾ തീർത്ത് അനധികൃതമായി മദ്യം സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഗാന്ധി ജയന്തിയുടെ ഭാഗമായി വിൽപന ശാലകൾക്ക് രണ്ട് ദിവസമായി അവധിയായതിനാൽ വൻതോതിൽ മദ്യം സംഭരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൊണ്ടോട്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നിന്നുള്ള സംഘം പരിശോധനക്കെത്തിയത്.

Also read:സൈബര്‍ തട്ടിപ്പ്; 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ

പ്രതിയെ കോടതിയിൽ ഹാജരാക്കി. ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ ഒ. അബ്ദുൽ നാസർ, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ പ്രജോഷ് കുമാർ, ജ്യോതിഷ് ചന്ദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് കുമാർ, രജിലാൽ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ. ദേവി, ഡ്രൈവർ അനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Top